മദ്യപാനത്തിനിടയിൽ വാഹനം പാർക്ക് ചെയ്ത സ്ഥലം വിട്ടുപോവുകയും, രണ്ട് ദിവസത്തെ കഠിനമായ പരിശ്രമത്തിനൊടുവിൽ വാഹനം കണ്ടെത്തുകയും ചെയ്ത ഡ്രൈവറുടെ അനുഭവം ഇപ്പോൾ നഗരത്തിൽ കൗതുകമുണർത്തുകയാണ്. തൃശൂർ നഗരത്തിലാണ് ഈ അപൂർവ്വ സംഭവം അരങ്ങേറിയത്.
സെപ്റ്റംബർ 29-ന് വൈകിട്ടാണ് സംഭാവനകളുടെ ഭാഗമായി നഗരത്തിലെത്തിയ ഡ്രൈവർ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മിനി ലോറിയുമായി നഗരത്തിൽ എത്തിയത്. തുടർന്ന് ബാറിൽ കയറി മദ്യപിച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് താൻ വാഹനം പാർക്ക് ചെയ്ത സ്ഥലം മറന്നുപോയതായി ഇയാൾക്ക് മനസ്സിലായത്.
അന്ന് ബാറിനു സമീപത്തും കുറുപ്പം റോഡിലും ഏറെ തിരഞ്ഞെങ്കിലും വാഹനം കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് സെപ്റ്റംബർ 30-ന് സുഹൃത്തുക്കളോടൊപ്പം വീണ്ടും നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും ലോറി കണ്ടെത്താനായില്ല.
ഒടുവിൽ ഇന്നലെ ഉച്ചയോടെ സെന്റ് തോമസ് കോളജ് റോഡിൽ നിന്നാണ് വാഹനം കണ്ടെത്തിയത്. കോളജ് റോഡിൽ സ്വകാര്യ ടെലികോം കമ്പനിയുടെ ഓഫിസിനു മുന്നിലായിരുന്നു മിനി ലോറി പാർക്ക് ചെയ്തിരുന്നത്.
വാഹനം ഏറെ നേരായി അവിടെ കിടക്കുന്നത് ശ്രദ്ധയിൽപെട്ട ഓഫിസ് മാനേജർ ഉടൻ തന്നെ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് റജിസ്ട്രേഷൻ (ആർസി) വിവരങ്ങൾ പരിശോധിച്ച് വാഹന ഉടമയെ ബന്ധപ്പെടുകയും വിവരം ധരിപ്പിക്കുകയും ചെയ്യുകയായിരുന്നു. വാഹനം സുരക്ഷിതമായി തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഡ്രൈവറും വാഹന ഉടമയും ഇപ്പോൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

