പ്രമുഖ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈറൽ അണുബാധ, കടുത്ത നിർജലീകരണം, വൃക്കസംബന്ധമായ പ്രശ്നങ്ങൾ എന്നിവയെത്തുടർന്നാണ് അദ്ദേഹത്തെ മുംബൈയിലെ ബോംബെ ആശുപത്രിയിലെത്തിച്ചത്.
നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. ഡോ.
ഗൗതം ഭൻസാലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അണ്ണാ ഹസാരെ ഇപ്പോൾ ഉള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ എല്ലാ വിദഗ്ധ ചികിത്സകളും നൽകുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

