കശുവണ്ടി അഴിമതി കേസിൽ പ്രതിയായ കെ.എ രതീഷിനോട് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെക്കാൻ നിർദേശം നൽകിയതായി സൂചന. ഈ ഉന്നത സ്ഥാനത്ത് അദ്ദേഹം തുടരുന്നതിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ നിർണായക നീക്കം.
അതേസമയം, കശുവണ്ടി കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ INTUC സംസ്ഥാന പ്രസിഡന്റ് ആർ.
ചന്ദ്രശേഖരൻ, കെ.എ രതീഷ് എന്നിവർക്കെതിരെ സിബിഐ അഴിമതി നിരോധന നിയമം ചുമത്തി. ഇതു സംബന്ധിച്ച റിപ്പോർട്ട് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
കൂടാതെ, കേസിന്റെ വിചാരണ കൊച്ചിയിലെ സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവും അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

