ബിജെപിയിൽനിന്ന് രാജിവെച്ചതിന് പിന്നാലെ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും പരിഹസിച്ച് ഷെഹ്സാദ് പൂനവാല രംഗത്ത്. കഴിഞ്ഞ 12 വർഷമായി ഭരണത്തിലിരുന്നിട്ടും കോൺഗ്രസ് പ്രധാനമന്ത്രിമാരെ പോലെ സ്വേച്ഛാധിപതികളായി മാറാൻ നരേന്ദ്ര മോദിക്ക് കഴിഞ്ഞില്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് പിന്നാലെയാണ് പൂനവാല ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ കോൺഗ്രസിനെതിരെ പരിഹാസവുമായി എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ താൻ പൂർണമായും നിരാശനാണെന്നും 12 വർഷം കഴിഞ്ഞിട്ടും ഒരു സ്വേച്ഛാധിപതി എങ്ങനെയായിരിക്കണമെന്ന് അദ്ദേഹം ഇതുവരെ പഠിച്ചിട്ടില്ലെന്നും തമാശ രൂപേണ പൂനവാല പറഞ്ഞു.
തന്നെ അധിക്ഷേപിച്ചവരോട് ക്ഷമിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഒരു സ്വേച്ഛാധിപതിയാകുന്നതിന് പകരം അദ്ദേഹം അങ്ങനെയാണ് ചെയ്തതെന്നും പൂനവാല ഹിന്ദിയിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.
“ഫ്രണ്ട്സ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ഞാൻ പൂർണമായും നിരാശനാണ്. 12 വർഷമായിട്ടും അദ്ദേഹം ഒരു പരാജയമാണ്.
ഒരു സ്വേച്ഛാധിപതി എങ്ങനെയായിരിക്കണമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയില്ല. ഒരു സ്വേച്ഛാധിപതിയാകുന്നതിന് പകരം, അദ്ദേഹം ഇന്നലെ രാത്രി ഒരു വീഡിയോ പുറത്തുവിട്ടു.
തനിക്കെതിരെയും ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെയും തന്റെ അമ്മയ്ക്കെതിരെയും അധിക്ഷേപം നടത്തിയ കുട്ടികളോട്, അവർ വെറും ‘കുസൃതിയുള്ള’ കുട്ടികളാണെന്ന് പറഞ്ഞ് അദ്ദേഹം അവരോട് ക്ഷമിക്കുകയാണ് ചെയ്തത്”. തുടർന്ന് രാഹുൽ ഗാന്ധിയുടെ മുത്തശ്ശിയും മുത്തശ്ശനുമായ മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയിൽ നിന്നും ജവഹർലാൽ നെഹ്റുവിൽ നിന്നും യഥാർത്ഥ സ്വേച്ഛാധിപത്യം പഠിക്കാനും ഷെഹ്സാദ് പൂനവാല മോദിയോട് ആവശ്യപ്പെട്ടു.
1975ലെ അടിയന്തരാവസ്ഥ ചൂണ്ടിക്കാട്ടിയും അദ്ദേഹം കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. “രാഹുൽ ഗാന്ധി ഇന്ദിരാഗാന്ധിയുടെയും നെഹ്റുവിന്റെയും പിൻഗാമിയാണ്.
എന്താണ് യഥാർത്ഥ സ്വേച്ഛാധിപത്യമെന്നും എന്താണ് യഥാർത്ഥ അടിയന്തരാവസ്ഥയെന്നും അദ്ദേഹത്തിൽ നിന്ന് പഠിക്കൂ. ആരാണ് എല്ലാ പാർലമെന്റ് അംഗങ്ങളെയും ജയിലിലടച്ചത്? ഇന്ദിരാഗാന്ധി.
ആരാണ് സന്യാസിമാർക്ക് നേരെ വെടിയുതിർക്കാൻ പോലീസിന് ഉത്തരവിട്ടത്? ഇന്ദിരാഗാന്ധി”- പൂനാവാല പറഞ്ഞു. കൂടാതെ, കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലും കേരളത്തിലും പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത കാര്യവും അദ്ദേഹം വീഡിയോയിൽ ചൂണ്ടിക്കാണിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

