കോഴിക്കോട് പന്തീരാങ്കാവ് ദേശീയപാതയിൽ യാത്രക്കാർക്ക് ഗുരുതരമായ സുരക്ഷാ ഭീഷണിയുയർത്തിയിരുന്ന കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്ന പ്രവൃത്തികൾക്ക് തുടക്കമായി. രാമനാട്ടുകര – വെങ്ങളം ദേശീയപാതയിൽ മാമ്പുഴപാലം സമീപമുള്ള ടോൾപ്ലാസയിലെ കെട്ടിടങ്ങളിൽ വിള്ളലുകൾ രൂപപ്പെടുകയും അവ ഒരുവശത്തേക്ക് കൂടുതൽ ചരിയുകയും ചെയ്തിരുന്നു.
ഇതുസംബന്ധിച്ച ആദ്യ വാർത്തയും ചിത്രങ്ങളും 2025 ഡിസംബർ 8നാണ് പുറത്തുവന്നത്. തുടർന്ന് ഈ പ്രദേശത്തെ റോഡിലും വിള്ളലുകൾ കണ്ടെത്തിയിരുന്നു.
ടോൾ പ്ലാസയുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായതോടെ, ശുചിമുറി കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള മൂന്നു കെട്ടിടങ്ങളാണ് അപകടകരമാംവിധം ചരിഞ്ഞത്. യാത്രക്കാരുടെ ജീവന് ഭീഷണിയായതിനെത്തുടർന്ന്, ചരിഞ്ഞ ഭാഗം മറയ്ക്കുന്നതിനായി 2026 ഫെബ്രുവരി 21ന് മറ സ്ഥാപിച്ചിരുന്നു.
ഇതിൽ സ്ത്രീകളുടെ ഉപയോഗത്തിലുള്ള ശുചിമുറി കെട്ടിടമാണ് ഇപ്പോൾ പൂർണ്ണമായി പൊളിച്ചുപണിതുവരുന്നത്. യാത്രക്കാരായ സ്ത്രീകൾക്ക് താൽക്കാലികമായ ബദൽ സംവിധാനങ്ങൾ ഇതിനകം തന്നെ സമീപത്ത് ഒരുക്കിയിട്ടുണ്ട്.
എന്നാൽ, പുരുഷന്മാർക്കായി നിർമ്മിച്ചിട്ടുള്ള കെട്ടിടം നിലവിലും ചരിഞ്ഞ അവസ്ഥയിൽ തന്നെ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

