സംസ്ഥാനത്ത് ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായ നടപടികളുടെ ഭാഗമായി നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ പരിശോധനയുടെ ഭാഗമായി കൊച്ചിയിൽ നാല് പേർ കൂടി പിടിയിലായി. കൊച്ചി സിറ്റി പൊലീസ് നടത്തിയ നീക്കത്തിലാണ് രണ്ട് യുവതികൾ ഉൾപ്പെടെയുള്ള സംഘം രാസലഹരിയുമായി പിടിയിലായത്.
വെണ്ണല പുനത്തി റോഡിലുള്ള ഒരു പരിശോധനാ കേന്ദ്രത്തിൽ നിന്നാണ് 4.48 ഗ്രാം എംഡിഎംഎ-യുമായി ഇവരെ കൊച്ചി സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തത്. മരട് തോമസ്പുരം കൊല്ലംപറമ്പ് വീട്ടിൽ റിജോയ് ബെക്സൺ ഫ്രാൻസിസ് (23), പുത്തൻകുരിശ് വടവുകോട് എമ്പ്രംമഠത്തിൽ വീട്ടിൽ ബിനു മോഹനൻ (32), പനങ്ങാട് മാടവന തിട്ടയിൽ വീട്ടിൽ സാന്ദ്രാഞ്ജലി (24), ആലപ്പുഴ ഹരിപ്പാട് ചക്കാലകിഴക്കേതിൽ വീട്ടിൽ പാർവ്വതി.വി (25) എന്നിവരാണ് അറസ്റ്റിലായത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ന്റെ നിർദ്ദേശപ്രകാരമായിരുന്നു ഈ നിർണായക പരിശോധന നടന്നത്. പ്രതികളെ സംബന്ധിച്ച് പൊലീസിന് നേരത്തെ തന്നെ രഹസ്യവിവരം ലഭിച്ചിരുന്നു.
ഡിസിപിമാരായ അശ്വതി ജിജി, അരുൺ കെ. പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടിഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതികളെ വലയിലാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

