തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുന്നു. രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
ഇന്നലെ ഉച്ചയോടെ മീൻപിടുത്തത്തിനായി മുതലപ്പൊഴിയിൽ നിന്ന് ചെറുവള്ളങ്ങളിൽ പോയ മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ കാറ്റിലും ഉയർന്ന തിരമാലയിലും പെട്ട് വള്ളം മറിയുകയായിരുന്നു.
നിലവിൽ നാവിക സേനയുടെ ഹെലികോപ്റ്ററും കോസ്റ്റ്ഗാർഡ് ബോട്ടുകളും ചേർന്നാണ് പരിശോധന നടത്തിവരുന്നത്. എന്നാൽ, മോശം കാലാവസ്ഥ മൂലം ഏറെ വൈകിയാണ് നാവിക സേനയുടെ ഹെലികോപ്റ്റർ തിരച്ചിലിനായി എത്തിയത്.
ഇത് പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

