തിരുവനന്തപുരം ജില്ലയിലെ വിതുരയിൽ വീണ്ടും പെരുമ്പാമ്പിനെ കണ്ടെത്തി. വിതുര സ്വദേശിയായ സുജിത്തിന്റെ ഉടസ്ഥതയിലുള്ള വസ്തുവിലാണ് ഭീമൻ പാമ്പ് പ്രത്യക്ഷപ്പെട്ടത്.
വസ്തു ശുചീകരണ ജോലികൾ നടത്തുന്നതിനിടയിൽ ഇന്ന് ഉച്ചയോടെയാണ് തൊഴിലാളികൾ പാമ്പിനെ കണ്ടത്. ഉടൻ തന്നെ വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പാമ്പ് കൽക്കെട്ടിൽ കയറി ഒളിച്ച നിലയിലാണെന്ന് കണ്ടെത്തി. തുടർന്ന് ഹിറ്റാച്ചി എത്തിച്ച് മണ്ണ് മാന്തിമാറ്റിയ ശേഷമാണ് കൽക്കെട്ടിനിടയിൽ നിന്നും പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തത്.
പരുത്തിപ്പള്ളി ആർആർടി അംഗവും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ ജി എസ് റോഷ്നിയുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടാനുള്ള നടപടികൾ ഏകോപിപ്പിച്ചത്. പത്തടിയിലധികം നീളവും 45 കിലോയോളം ഭാരവും ഉള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തുടർന്ന് പാമ്പിനെ വനം വകുപ്പ് ആസ്ഥാനത്തേക്ക് മാറ്റി. കഴിഞ്ഞയാഴ്ചയും വിതുരയ്ക്ക് സമീപത്ത് നിന്നും സമാന രീതിയിൽ പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

