ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽന്റെ ദില്ലിയിലെ ഔദ്യോഗിക വസതിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക പൂജകളിൽ പങ്കെടുത്തു. മന്ത്രിയുടെ വസതിയിൽ സ്ഥാപിച്ചിരുന്ന ഗണേശ വിഗ്രഹത്തിന് അദ്ദേഹം ആരതി ഉഴിയുകയും ചെയ്തു.
ഈ ചടങ്ങിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പൊതുജനങ്ങളുമായി പങ്കുവെച്ചിട്ടുണ്ട്. ഗേണേശ ദർശനത്തിനായി താൻ പിയൂഷ് ഗോയൽന്റെ വസതി സന്ദർശിച്ചുവെന്നും ഭഗവാൻ ഗണേശന്റെ അനുഗ്രഹം രാജ്യത്തെ ഏവർക്കും ലഭ്യമാകട്ടെയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഇതിനുപുറമേ, രാജ്യത്തെ ജനങ്ങൾക്കായി ഗണേശ ചതുർത്ഥി ആശംസകളും പ്രധാനമന്ത്രി നേരത്തെ നേർന്നിരുന്നു. എന്റെ എല്ലാ സഹപൗരന്മാർക്കും ഹൃദയം നിറഞ്ഞ ഗണേശ ചതുർത്ഥി ആശംസകൾ.
വിഘ്നങ്ങളെല്ലാം നീക്കുന്ന ഗണേശ ഭഗവാന്റെ ഈ പുണ്യദിനം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും ആവേശവും നിറയ്ക്കട്ടെ. അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ എല്ലാ ശ്രമങ്ങളും വിജയിക്കട്ടെ, രാജ്യം പുരോഗതിയുടെ പാതയിൽ മുന്നോട്ട് കുതിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു- എന്നായിരുന്നു മോദിയുടെ വാക്കുകൾ.
ഇതിനോടൊപ്പം ഗണപതിയെ സ്തുതിക്കുന്ന പ്രത്യേക ശ്ലോകവും അദ്ദേഹം പങ്കുവെച്ചിരുന്നു. വിഘ്നഹർത്താവായ ഗണപതിയുടെ ജന്മദിനമാണ് രാജ്യത്ത് ഗണേശ ചതുർത്ഥിയായി ആചരിക്കുന്നത്.
പ്രധാനമന്ത്രിക്ക് പുറമെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, മറ്റ് കേന്ദ്രമന്ത്രിമാർ തുടങ്ങിയവരും രാജ്യത്തിന് ആശംസകൾ നേർന്നു. ഭഗവാൻ ഗണപതി ജ്ഞാനത്തിന്റെയും സമൃദ്ധിയുടെയും ശുഭാരംഭങ്ങളുടെയും പ്രതീകമാണെന്ന് രാഷ്ട്രപതി തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.
ഗണേശ ചതുർത്ഥി ആഘോഷം നമ്മുടെ ജീവിതത്തിലേക്ക് ഊർജവും അറിവും പോസിറ്റിവിറ്റിയും കൊണ്ടുവരുന്നു. ജീവിതത്തിൽ പുതിയ തീരുമാനങ്ങളോടെ പുരോഗതിയുടെ പാതയിൽ മുന്നേറാൻ ഈ പവിത്രമായ ദിനം ഏവർക്കും പ്രചോദനമാകുമെന്നും അവർ പറഞ്ഞു.
ഭഗവാൻ ഗണപതി എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ആരോഗ്യവും സമൃദ്ധിയും നൽകട്ടെയെന്ന് രാഷ്ട്രപതി സി പി രാധാകൃഷ്ണൻ ആശംസിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

