ഇന്തൊനീഷ്യയിലെ ജാവ കടലിൽ യാത്രക്കപ്പൽ മുങ്ങി ആറുപേർ മരണപ്പെട്ടു. അപകടത്തിൽ 130 പേരെ കാണാതായിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇതുവരെ 107 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ആകെ 243 പേരാണ് കപ്പലിലുണ്ടായിരുന്നത്.
ഇതിൽ 213 യാത്രക്കാരും 30 ജീവനക്കാരും ഉൾപ്പെടുന്നു. കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
കപ്പലുകളുടെയും ഹെലികോപ്റ്ററുകളുടെയും സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഏകദേശം 600 രക്ഷാപ്രവർത്തകരുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ തിരച്ചിൽ മുന്നോട്ടുപോകുന്നത്.
എന്നാൽ ശക്തമായ കാറ്റും ഉയർന്ന തിരമാലകളും രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളിയാകുന്നുണ്ട്. ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് ദ് വിർഗോ ട്രാൻസ്പോർട്ട് 8 എന്ന കപ്പലിൽ നിന്ന് അവസാന സന്ദേശം ലഭിച്ചത്.
മോശം കാലാവസ്ഥയെ തുടർന്നാണ് കപ്പൽ മുങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 3 മീറ്ററോളം ഉയരത്തിലുള്ള ഭീമൻ തിരമാലകളാണ് കപ്പൽ ദുരന്തത്തിന് കാരണമായത്.
ഉച്ചയോടെയാണ് ഇതിൽ 107 പേരെ രക്ഷാപ്രവർത്തകർ കരയിലെത്തിച്ചത്. ഈസ്റ്റ് ജാവയിലെ സുരഭ്യയിൽ നിന്ന് ബോർണിയോ ദ്വീപിന്റെ കിഴക്കേയറ്റത്തുള്ള സൗത്ത് കാളിമാന്റനിലെ ബൻജർമാസിനിലേക്ക് യാത്ര തിരിക്കുകയായിരുന്നു കപ്പൽ.
ആകെ 500 പേർക്ക് വരെ സഞ്ചരിക്കാൻ ശേഷിയുള്ള വലിയ കപ്പലാണിത്. പതിനായിരത്തിലധികം ദ്വീപുകളുള്ള ഇന്തൊനീഷ്യയിൽ ജനങ്ങളുടെ പ്രധാന യാത്രാമാർഗ്ഗങ്ങളിലൊന്നാണ് ജലഗതാഗതം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

