കർണാടകയിലെ ബെല്ലാരിയിൽ ഭാര്യയെയും ഏഴു മാസം പ്രായമുള്ള കുഞ്ഞിനെയും ഗൃഹനാഥൻ ക്രൂരമായി കൊലപ്പെടുത്തി. ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരെയും ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
കൊലപാതകത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി പിന്നീട് സ്റ്റേഷനിലെത്തി കീഴടങ്ങി.
വ്യാഴാഴ്ച രാത്രിയാണ് നാടിനെ ഞെട്ടിച്ച ഈ ദാരുണ സംഭവം അരങ്ങേറിയത്. രാജേശ്വരിയും കുഞ്ഞും ഉറങ്ങിക്കിടക്കുമ്പോൾ ഭർത്താവ് ഹൊന്നൂർ സ്വാമി വലിയ ചുറ്റിക ഉപയോഗിച്ച് ഇരുവരുടെയും തലയ്ക്ക് അടിക്കുകയായിരുന്നു.
ഭാര്യയെ സംശയിച്ചാണ് ഇയാൾ ഈ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അഞ്ച് വർഷം മുമ്പ് വിവാഹിതരായ ഇവർ തമ്മിൽ ഇതേച്ചൊല്ലി നിരന്തരം വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നു.
കൃത്യത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട പ്രതി, പിന്നീട് ഭാര്യയുടെ ബന്ധുക്കൾ ആക്രമിക്കുമെന്ന് ഭയന്ന് ബല്ലാരി എ പി എം സി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. രാജേശ്വരിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതിന് പിന്നാലെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ വലിയ രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിച്ചു.
വിവാഹം കഴിഞ്ഞ നാൾ മുതൽ ഹൊന്നൂർ സ്വാമി സ്ത്രീധനം ആവശ്യപ്പെട്ടും സംശയത്തിന്റെ പേരിലും രാജേശ്വരിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി കുടുംബാംഗങ്ങൾ ആരോപിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.
ദമ്പതിമാർക്ക് മറ്റ് രണ്ട് കുട്ടികൾ കൂടി ഉണ്ടായിരുന്നുവെങ്കിലും സംഭവം നടക്കുമ്പോൾ ഇവർ മറ്റൊരു വീട്ടിലായിരുന്നതിനാൽ വൻ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

