വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് വിഘ്നേശ്വരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് അഭിലാഷ് മദ്യപിച്ചെത്തി തന്നെ നിരന്തരം ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും, ഇതിൽ മനംനൊന്താണ് താൻ ജീവനൊടുക്കുന്നതെന്നും വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. “സോറി ഇനി വീട്ടിൽ നിൽക്കാൻ ആകില്ല” എന്നും കുറിപ്പിൽ പരാമർശമുണ്ട്.
ഈ കുറിപ്പിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൂടാതെ, വിഘ്നേശ്വരിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും ശാരീരിക പീഡനം നടന്നതിന്റെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
നാഗർകോവിൽ സ്വദേശികളാണ് ഇവർ.

