സാമൂഹ്യ മാധ്യമങ്ങളിൽ നേരിടേണ്ടി വരുന്ന വ്യാപകമായ സൈബർ ആക്രമണങ്ങളെക്കുറിച്ച് നിയമസഭയിൽ ഗുരുതരമായ വെളിപ്പെടുത്തലുമായി ഫാത്തിമ തെഹ്ലിയ എംഎൽഎ രംഗത്തെത്തി. കാലഘട്ടത്തിനനുസരിച്ച് സോഷ്യൽ മീഡിയയുടെ സ്വഭാവം വല്ലാതെ മാറിയെന്നും, ആർക്കും എന്തും പറയാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
നിയമസഭയിൽ വിഷയം ഉന്നയിച്ചുകൊണ്ട് ഫാത്തിമ തെഹ്ലിയ എംഎൽഎ പറഞ്ഞതിങ്ങനെ: “ആർക്കും എന്തും പറയാൻ കഴിയുന്ന സാഹചര്യത്തിലേക്ക് നമ്മുടെ സോഷ്യൽ മീഡിയ മാറി. മുഖമില്ലാത്ത എത്രയോ മനുഷ്യർ എത്രയോ ആളുകളെ സമൂഹമാധ്യമത്തിലൂടെ ചീത്ത വിളിക്കുന്നു.
വർഷങ്ങളായി സോഷ്യൽ മീഡിയയുടെ അതിപ്രസരം നമ്മൾ ഓരോരുത്തരും അനുഭവിക്കുന്നു. ഇത് എ ഐ കാലമാണ്, ആർക്കും എവിടെയും ഇരുന്ന് പോസ്റ്റുകൾ ഫോട്ടോ ഉപയോഗിച്ച് ചെയ്യാൻ കഴിയും.
എല്ലാ സ്ത്രീകൾക്കും പൊതുമധ്യത്തിലും സമൂഹമാധ്യമത്തിലും നല്ല രീതിയിൽ സംസാരിക്കാൻ കഴിയുന്ന ഇടം” ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും അവർ സഭയിൽ ഊന്നിപ്പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ അപരനാമങ്ങളിലൂടെയുള്ള ഇത്തരം കടന്നാക്രമണങ്ങൾ വ്യക്തിജീവിതത്തെയും പൊതുപ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ, കർശനമായ നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന നിലപാടാണ് ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

