മലപ്പുറം ജില്ലയിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വൻ മയക്കുമരുന്ന് വേട്ട. പത്ത് കിലോഗ്രാം കഞ്ചാവുമായി ഒരു ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ മൂന്ന് പേരെയാണ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
ഒഡീഷ സ്വദേശിയും കഞ്ചാവ് മൊത്തവ്യാപാര സംഘത്തിലെ പ്രധാന കണ്ണിയുമായ സിദ്ധാന്ത് സാബര്‍ (28), പള്ളിക്കല്‍ ഉണ്യാല്‍ പറമ്പ് അമ്പാടംകുഴി സ്വദേശി സലീം (53), പള്ളിക്കല്‍ ബസാര്‍ കരുവീട്ടില്‍ സ്വദേശി മുസ്തഫ (47) എന്നിവരാണ് പിടിയിലായത്. ഒഡീഷയിൽ നിന്നും രഹസ്യമായി കടത്തിക്കൊണ്ടുവന്ന പത്ത് കിലോഗ്രാം കഞ്ചാവ്, സിദ്ധാന്ത് സാബർ സലീമിനും മുസ്തഫയ്ക്കും കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് കരിപ്പൂര്‍ ന്യൂമാന്‍ ജങ്ഷനിൽ വെച്ച് പ്രതികൾ എക്സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്.
ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖും സംഘവുമാണ് ഈ നടപടിക്ക് നേതൃത്വം നൽകിയത്. പിടിയിലായ പ്രതികളിൽ ഒരാളായ സലീമിനെതിരെ മുൻപും സമാനമായ കുറ്റകൃത്യങ്ങൾക്ക് കേസുകളുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
2024 മേയ് മാസം ആന്ധ്രാപ്രദേശിലെ പാലാസ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് 100 കിലോഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായിരുന്നു. കൂടാതെ, 2004 നവംബറിൽ 40 കിലോഗ്രാം കഞ്ചാവ് കടത്തിയതിന് തമിഴ്നാട് ചെന്നൈയിലെ ഗുമിനി ചൂണ്ടി പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

