സംസ്ഥാനത്ത് മദ്യാസക്തി ലഘൂകരിക്കുന്നതിന്റെ ഭാഗമായി വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കുന്നത് ഗുണകരമാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. വീര്യം കൂടിയ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിന് ഇത്തരം നടപടികൾ സഹായിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങളെ അദ്ദേഹം വിശദീകരിച്ചു. 2021-ൽ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നത് സംബന്ധിച്ച് പഠനം നടത്തുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.
ബജറ്റിൽ പ്രഖ്യാപിച്ച കാര്യങ്ങൾ ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തുന്നത് സ്വാഭാവിക നടപടിക്രമമാണെന്നും, ഇത് ഒളിച്ചുകടത്തിയതാണെന്ന വാദം അടിസ്ഥാനരഹിതമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
“ബജറ്റ് നിർദ്ദേശം ഫിനാൻസ് ബില്ലിൽ വരുമെന്ന് അറിയാത്ത ആളാണോ പത്തുവർഷം മുഖ്യമന്ത്രിയായ പിണറായി വിജയൻ” എന്ന് അദ്ദേഹം ചോദിച്ചു. മദ്യം കാറ്റഗറി ചെയ്തുകൊണ്ട് ചട്ടം ഭേദഗതി ചെയ്തത് കഴിഞ്ഞ സർക്കാരാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

