വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് നികുതിയിളവ് നൽകുന്നതിനുള്ള നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ധനബിൽ മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ചു. എന്നാൽ ബിൽ അവതരണവുമായി ബന്ധപ്പെട്ട് സഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാദപ്രതിവാദങ്ങൾ ഉയർന്നു.
ധനബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടാത്ത നടപടി അവകാശലംഘനമാണെന്ന് മുൻ ധനമന്ത്രിയും സിപിഐഎം അംഗവുമായ കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ നേരിട്ട് അവതരിപ്പിച്ചത് സഭയുടെ കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം വാദിച്ചു.
എന്നാൽ ഈ ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. എല്ലാവിധ നിയമനടപടികളും കൃത്യമായി പാലിച്ചാണ് ബിൽ സഭയിൽ അവതരിപ്പിച്ചതെന്നും, ഇതിനായി കാര്യോപദേശ സമിതിയുടെ മുൻകൂർ അനുമതി ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൂടാതെ, മുൻപ് കെ എൻ ബാലഗോപാൽ ധനമന്ത്രിയായിരുന്ന കാലയളവിൽ അദ്ദേഹം അവതരിപ്പിച്ച അവസാന ധനബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരുന്നില്ലെന്നും മുഖ്യമന്ത്രി സഭയെ ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

