കണ്ണൂരിലെ ലോഡ്ജിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ മഹാബലേശ്വറിൽ നിന്ന് പിടികൂടി. പുണെ സ്വദേശിയായ സഞ്ജയ് രാജ് മൽഹോത്രയാണ് പൊലീസിന്റെ പിടിയിലായത്.
ഇയാളെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കും. നേരത്തെ, സഞ്ജയ് രാജ് മൽഹോത്ര ഒളിവിലാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ എസ്ഐ ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുണെയിലെത്തി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് പുണെ– എറണാകുളം എക്സ്പ്രസ് ട്രെയിനിൽ പ്രതിയുമായി കണ്ണൂരിലേക്ക് മടങ്ങുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഇയാൾ പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്.
ട്രെയിൻ രത്നഗിരിയിൽ എത്തിയപ്പോഴാണ് പ്രതി രക്ഷപ്പെട്ട വിവരം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ സംഘം അടുത്ത സ്റ്റേഷനായ സാവന്ദ്വാടിയിലിറങ്ങി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ മഹാബലേശ്വറിൽ നിന്നാണ് ഇയാളെ വീണ്ടും പിടികൂടാൻ സാധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

