മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് മേൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു.
മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിലായിരുന്നു ശ്രീശാന്തിനെതിരെ നടപടി സ്വീകരിച്ചിരുന്നത്. അസോസിയേഷന് മുൻപാകെ ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച് മാപ്പപേക്ഷ സമർപ്പിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
കെസിഎൽ സീസൺ മൂന്നിന് മുന്നോടിയായുള്ള തീരുമാനം
കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) പുതിയ സീസൺ ആരംഭിക്കാനിരിക്കെയാണ് ഈ നിർണായക നടപടി. കഴിഞ്ഞ സീസണിന് തൊട്ടുമുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ അസോസിയേഷന്റെ അന്തസ്സിനെ ബാധിക്കുന്ന രീതിയിൽ പ്രതികരിച്ചതിനെത്തുടർന്നാണ് ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്.
സംഭവത്തിൽ തിരുവനന്തപുരം മുൻസിഫ് കോടതിയിൽ താരം നൽകിയ ഹർജി തള്ളപ്പെട്ടതിനെത്തുടർന്നാണ് ഒടുവിൽ ഔദ്യോഗികമായി മാപ്പപേക്ഷ നൽകാൻ അദ്ദേഹം തയ്യാറായത്. അച്ചടക്ക നടപടിക്കുള്ള കർശന താക്കീത്
ഇന്ന് ചേർന്ന കെസിഎ സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിൽ ശ്രീശാന്തിന്റെ മാപ്പപേക്ഷ പരിഗണിക്കുകയും വിലക്ക് നീക്കാൻ ഐകകണ്ഠ്യേന തീരുമാനിക്കുകയുമായിരുന്നു.
എന്നാൽ, ഭാവിയിൽ അസോസിയേഷനെതിരെയോ ക്രിക്കറ്റ് അച്ചടക്കത്തിന് വിരുദ്ധമായോ ഇത്തരം പ്രസ്താവനകൾ ആവർത്തിച്ചാൽ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കുമെന്ന് കെസിഎ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലം സെയിലേഴ്സിനൊപ്പം തുടരാം
വിലക്ക് പിൻവലിച്ചതോടെ വരാനിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിൽ ശ്രീശാന്തിന് വീണ്ടും സജീവമാകാൻ അവസരമൊരുങ്ങി.
ഇതോടെ, ലീഗിലെ പ്രമുഖ ടീമായ ഏരീസ് കൊല്ലം സെയിലേഴ്സ് ഫ്രാഞ്ചൈസിയുടെ സഹഉടമ എന്ന നിലയിൽ താരത്തിന് തടസ്സങ്ങളില്ലാതെ തുടരാം. വിലക്ക് നിലനിന്നിരുന്നെങ്കിൽ കെസിഎല്ലുമായി ബന്ധപ്പെട്ട
ഔദ്യോഗിക പദവികൾ വഹിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

