തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷന്റെ വികസന കാര്യത്തിൽ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നും കടുത്ത അവഗണനയെന്ന് ആക്ഷേപം. വർഷങ്ങളായി സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ഒന്നുമായിട്ടില്ല.
കാലപ്പഴക്കം ചെന്ന സ്റ്റേഷനിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങളോ നവീകരണമോ നടന്നിട്ട് ഏറെക്കാലമായി. നിലവിൽ സ്റ്റേഷനിൽ എക്സ്പ്രസ് ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും നിർത്തുന്നുണ്ടെങ്കിലും, വേണ്ടത്ര സൗകര്യങ്ങളില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
ട്രെയിനുകളുടെ എണ്ണം പരിമിതമാണെങ്കിലും ഈ സ്റ്റേഷനിൽ നിന്നും മികച്ച വരുമാനമാണ് റെയിൽവേയ്ക്ക് ലഭിക്കുന്നത്. ദീർഘദൂര ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം നാട്ടുകാർ വർഷങ്ങളായി ഉന്നയിക്കുന്നുണ്ടെങ്കിലും, സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ ഇത് തള്ളിക്കളയുകയാണ്.
സ്റ്റേഷനിൽ യാത്രക്കാർക്കായി പ്രാഥമിക സൗകര്യങ്ങൾ പോലും ഇപ്പോഴില്ലാത്ത അവസ്ഥയാണ്. ജീവനക്കാരുടെ കുറവും സ്റ്റേഷന്റെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
മുൻകാലങ്ങളിൽ 4 സ്റ്റേഷൻ മാസ്റ്റർമാർ ഉൾപ്പെടെ 8 ജീവനക്കാർ സേവനമനുഷ്ഠിച്ചിരുന്ന സ്ഥാനത്ത്, നിലവിൽ ഒരു ജീവനക്കാരൻ മാത്രമാണുള്ളത്. സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനും അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

