തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ നിലവിലെ സമ്മേളനം ഇന്ന് ഔദ്യോഗികമായി സമാപിക്കും. സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് ധനബിൽ സഭ പാസാക്കും.
വിവാദങ്ങൾക്കിടയിലും വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചുകൊണ്ടുള്ള നടപടികൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, നികുതി ഇളവ് പ്രാബല്യത്തിൽ വരണമെങ്കിൽ സർക്കാരിന്റെ പ്രത്യേക വിജ്ഞാപനം അനിവാര്യമാണെന്ന വ്യവസ്ഥയും ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ എഫ്സിആർഎ (FCRA) ഭേദഗതിക്കെതിരെ മുഖ്യമന്ത്രി നിയമസഭയിൽ ചട്ടം 118 പ്രകാരം പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ ഈ പ്രമേയം സഭയിൽ പാസാക്കാനാണ് തീരുമാനം.
സംസ്ഥാനത്തിന്റെ പേര് ഔദ്യോഗിക രേഖകളിൽ ‘കേരളം’ എന്നാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് അയച്ച റഫറൻസിന് സഭ ഇന്ന് ഏകകണ്ഠമായി അംഗീകാരം നൽകും. കൂടാതെ, സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി ചട്ടം 300 പ്രകാരം സഭയിൽ പ്രത്യേക പ്രസ്താവന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

