മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ, നിർണ്ണായക നടപടിയുമായി പൊലീസ്.
ഈ കേസിൽ നേരത്തെ ചുമത്തിയിരുന്ന വ്യോമയാന വകുപ്പുകൾ ഒഴിവാക്കിക്കൊണ്ടുള്ള അന്തിമ റിപ്പോർട്ട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചു. സംഭവം നടന്ന് നാല് വർഷങ്ങൾക്ക് ശേഷമാണ് പൊലീസ് ഈ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നത്.
വലിയതുറ പൊലീസാണ് കേസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയത്. വിമാനത്തിൽ പ്രതിഷേധം നടന്ന വേളയിൽ സംസ്ഥാന സർക്കാർ സ്വമേധയാ ചുമത്തിയ വ്യോമയാന നിയമപ്രകാരമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
എന്നിരുന്നാലും, തുടക്കത്തിൽ ഈ വകുപ്പുകൾ ഒഴിവാക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് തയ്യാറായിരുന്നില്ല. എന്നാൽ, നിലവിലെ സാഹചര്യത്തിൽ നിയമപരമായ തുടർനടപടികളുടെ ഭാഗമായി ഈ വകുപ്പുകൾ നീക്കം ചെയ്തുകൊണ്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

