നവകേരളാ യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ, പ്രതികളായ ഗൺമാന്മാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും. അനിൽ കല്ലിയൂർ, എസ് സന്ദീപ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ഈ കേസിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്തിയ സാഹചര്യത്തിലാണ് ഇവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഇവർക്ക് പുറമെ, കേസിലെ മൂന്നു മുതൽ അഞ്ച് വരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയും കോടതി നാളെത്തന്നെ പരിശോധിക്കും.
അതേസമയം, സംഭവത്തിന് ശേഷം പ്രതികളായ ഗൺമാന്മാർ ഒളിവിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രതികൾ ഉപയോഗിച്ചിരുന്ന അഞ്ച് മൊബൈൽ ഫോണുകളും നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്.
ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്തപ്പെട്ടതോടെ നിയമനടപടികൾ കർശനമാക്കാനാണ് പോലീസിന്റെ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

