തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയായി ബി.ദീപ ഔദ്യോഗികമായി ചുമതലയേറ്റു. ബോർഡ് സെക്രട്ടറിയായിരുന്ന പി.എൻ.ഗണേശ്വരൻ പോറ്റി സർവീസിൽ നിന്നും വിരമിച്ച ഒഴിവിലേക്കാണ് നിയമനം നടത്തിയത്.
സ്ഥാനമേൽക്കുന്നതിന് മുൻപ് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ) എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു ഇവർ. ഇതിനുപുറമെ ദേവസ്വം അക്കൗണ്ട്സ് ഓഫീസർ, ഓ.ടി.സി ഹനുമാൻ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നീ സുപ്രധാന പദവികളും ഇവർ മുൻപ് കൈകാര്യം ചെയ്തിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചമ്പക്കുളം സ്വദേശിനിയാണ് പുതിയ സെക്രട്ടറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

