തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സ്കൂൾ കെട്ടിടം തകർന്നുവീണ സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മേയർ വി വി രാജേഷ് രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി കത്ത് നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ മൂന്ന് കോടി രൂപ ചെലവഴിച്ച് നവീകരിച്ച കെട്ടിടമാണ് ഇപ്പോൾ തകർന്നുവീണിരിക്കുന്നത്. ഈ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട
അശാസ്ത്രീയമായ നിർമ്മാണത്തെക്കുറിച്ചും ഫണ്ട് വിനിയോഗത്തെക്കുറിച്ചും സമഗ്രമായ പരിശോധന അനിവാര്യമാണെന്ന് മേയർ വ്യക്തമാക്കി. മൂന്ന് കോടി രൂപ മുടക്കി നിർമ്മാണം പൂർത്തിയാക്കിയതിന്റെ ശിലാഫലകം കെട്ടിടത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ഈ സംഭവത്തിൽ മുൻ മന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെട്ടിടത്തിന്റെ സുരക്ഷാക്ഷമത സംബന്ധിച്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കോർപ്പറേഷൻ നൽകിയിട്ടില്ലെന്നും മേയർ ചൂണ്ടിക്കാട്ടി.
നഗരസഭയുടെ കീഴിലുള്ള സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക എന്നത് കോർപ്പറേഷന്റെ ഉത്തരവാദിത്തമാണെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ നടന്ന വീഴ്ചകൾ ഗൗരവകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

