കോട്ടയം പാത്താട്ട് കുറിച്ചി സ്വദേശി രാധാകൃഷ്ണൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സാ സഹായം അഭ്യർത്ഥിക്കുന്നു. ആമാശയ കാൻസർ സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ ഗ്യാസ്ട്രെക്ടമി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ നടന്നത്. നിലവിൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിലായതിനാൽ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഇദ്ദേഹം.
കീമോതെറാപ്പി ഉൾപ്പെടെയുള്ള തുടർ ചികിത്സകൾ പൂർത്തിയാക്കിയാൽ മാത്രമേ രാധാകൃഷ്ണന് ആരോഗ്യനില വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കൂ. ഉയർന്ന ചികിത്സാച്ചെലവ് വഹിക്കാൻ സാമ്പത്തികശേഷിയില്ലാത്തതിനാലാണ് അദ്ദേഹം സുമനസ്സുകളുടെ സഹായം തേടുന്നത്.
സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്കായി കേരള ഗ്രാമീൺ ബാങ്ക്, ചിങ്ങവനം ശാഖയിൽ പ്രത്യേക അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ താഴെ നൽകുന്നു:
അക്കൗണ്ട് ഉടമ: പി.ടി.രാധാകൃഷ്ണൻ
ബാങ്ക്: കേരള ഗ്രാമീൺ ബാങ്ക്, ചിങ്ങവനം ശാഖ
അക്കൗണ്ട് നമ്പർ: 40685101047655
ഐഎഫ്എസ്സി കോഡ്: KLGB0040685
ഫോൺ നമ്പർ: 9605528737
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

