കോട്ടയം മെഡിക്കൽ കോളജിനു സമീപമുള്ള ബാബു ചാഴികാടൻ റോഡരികിൽ വച്ച് തലയിൽ പ്ലാസ്റ്റിക് പാത്രം കുടുങ്ങിയ നിലയിൽ ഒരു ഉടുമ്പിനെ കണ്ടെത്തുകയുണ്ടായി. 31-ാം തീയതി രാവിലെയാണ് പ്രദേശവാസികൾ അവശനിലയിലായ ഉടുമ്പിനെ ആദ്യം ശ്രദ്ധിച്ചത്.
തുടർന്ന് നാട്ടുകാർ വിവരം ഉടൻ തന്നെ വനംവകുപ്പ് അധികൃതരെ അറിയിച്ചു. സ്ഥലത്തെത്തിയ സ്നേക്ക് റെസ്ക്യു ടീം അടിയന്തരമായി ഇടപെടുകയും സുരക്ഷിതമായി ഉടുമ്പിനെ പിടികൂടി തലയിൽ കുടുങ്ങിയ പാത്രം നീക്കം ചെയ്യുകയും ചെയ്തു.
ഉടുമ്പിന്റെ തലയിൽ പാത്രം കുടുങ്ങിയിട്ട് ചുരുങ്ങിയത് രണ്ടു ദിവസമെങ്കിലും കഴിഞ്ഞിരിക്കാമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. ദീർഘനേരം പാത്രം കുടുങ്ങിക്കിടന്നതിനെ തുടർന്ന് ഉടുമ്പിന്റെ തലഭാഗത്ത് നിറംമാറ്റം സംഭവിച്ചതായും സ്നേക്ക് റെസ്ക്യു ടീം വ്യക്തമാക്കി.
രക്ഷാപ്രവർത്തനത്തിന് പിന്നാലെ ഉടുമ്പിനെ സുരക്ഷിതമായി കാട്ടിലേക്ക് വിട്ടയച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

