മാനന്തവാടി ∙ നഗരസഭാ ഉപാധ്യക്ഷന്റെ കസേരയിൽ നിന്ന് ജേക്കബ് സെബാസ്റ്റ്യൻ നഗരസഭാധ്യക്ഷന്റെ കസേരയിലേക്ക്. ഇന്നലെ രാവിലെ നടന്ന കോൺഗ്രസ് ഉന്നതതല യോഗത്തിലാണു നഗരസഭാധ്യക്ഷന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായത്.
ഇതു പ്രകാരം ആദ്യ 3 വർഷം ജേക്കബ് സെബാസ്റ്റ്യനും പിന്നീടുള്ള 2 വർഷം പി.വി.ജോർജും അധ്യക്ഷ സ്ഥാനം വഹിക്കും.
രാവിലെ നടന്ന കൗൺസിൽ യോഗത്തിൽ നഗരസഭാധ്യക്ഷനായി ജേക്കബ് സെബാസ്റ്റ്യന്റെ പേര് പി.വി.ജോർജ് നിർദേശിച്ചു. പി.വി.എസ്.മൂസ പിന്താങ്ങി.
സിപിഎമ്മിലെ പി.ടി.ബിജുവിന്റെ പേര് കെ.വി.ജുബൈർ നിർദേശിച്ചു. രാജു മൈക്കിൾ പിന്താങ്ങി.
ജേക്കബ് സെബാസ്റ്റ്യന് 22 വോട്ടുകളും പി.ടി.ബിജുവിന് 15 വോട്ടുകളും ലഭിച്ചു. വരണാധികാരി പി.
സന്ദീപ് ജേക്കബ് സെബാസ്റ്റ്യന് സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് പുതിയ അധ്യക്ഷനെ അഭിനന്ദിച്ച് കൗൺസിലർമാരായ വി.ആർ.പ്രവീജ്, ലേഖാ രാജീവൻ, വി.യു.ജോയി, ഷിബു കെ.ജോർജ്, എം.ആർ.രജനീഷ്, ഷീജാ ഫ്രാൻസിസ്, കെ.വി.ജുബൈർ, നഗരസഭാ സെക്രട്ടറി അനിൽ രാമകൃഷ്ണൻ, പടയൻ റഷീദ്, പടയൻ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. നേതാക്കളും കൗൺസിൽ അംഗങ്ങളും പുതിയ നഗര പിതാവിനെ ഷാൾ അണിയിച്ചു.
തലപ്പാവ് ധരിപ്പിച്ചാണ് പ്രവർത്തകർ വരവേറ്റത്.
നഗരസഭാ കാര്യാലയത്തിന് മുന്നിൽ നൽകിയ സ്വീകരണത്തിൽ പി.കെ.ജയലക്ഷ്മി, യുഡിഎഫ് ചെയർമാൻ എൻ.കെ.വർഗീസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.എം.നിശാന്ത്, ഡിസിസി ജനറൽ സെക്രട്ടറി എം.ജി.ബിജു എന്നിവർ പ്രസംഗിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന യോഗത്തിലായിരുന്നു ഉപാധ്യക്ഷ തിരഞ്ഞെടുപ്പ്.
ടൗൺ ഡിവിഷനിൽ ലീഗ് സീറ്റിൽ സ്വതന്ത്രയായി വിജയിച്ച സിന്ധു സെബാസ്റ്റ്യന്റെ പേര് റസീന സിദ്ദിഖ് നിർദേശിച്ചു.
ലേഖാ രാജീവൻ പിന്താങ്ങി. സിപിഎമ്മിലെ ഉഷാ കേളുവിന്റെ പേര് കെ.വി.ജുബൈർ നിർദേശിച്ചു.
വി.കെ.ശിവൻ പിന്താങ്ങി. സിന്ധു സെബാസ്റ്റ്യന് 22 വോട്ടുകളും ഉഷാ കേളുവിന് 15 വോട്ടുകളും ലഭിച്ചു.
വരണാധികാരി പി. സന്ദീപ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
നഗരസഭാ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
ജേക്കബ് സെബാസ്റ്റ്യൻ 1995ൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരുനെല്ലി ഡിവിഷനിൽ നിന്നു വിജയിച്ചാണ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്ന് വരുന്നത്, 2010ൽ മാനന്തവാടി പഞ്ചായത്ത് അംഗം, 2015ൽ പ്രതിപക്ഷ നേതാവും 2020ൽ നഗരസഭാ ഉപാധ്യക്ഷനും ആയി. 2010 മുതൽ ജനപ്രതിനിധിയാണ് പി.വി.ജോർജ്.
മുൻപ് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. 2015 മുതൽ നഗരസഭാ കൗൺസിലറാണ്.
2020 സ്ഥിരസമിതി അധ്യക്ഷനായും കുറഞ്ഞ കാലം പ്രവർത്തിച്ചു. 37 വാർഡുകളുള്ള നഗരസഭയിൽ യുഡിഎഫ് 22 സീറ്റിലും എൽഡിഎഫ് 15 സീറ്റിലുമാണ് ജയിച്ചത്.
കഴിഞ്ഞ 2 തവണയും അധ്യക്ഷ സ്ഥാനം സംവരണമായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

