ഗൂഡല്ലൂർ ∙ മസിനഗുഡിക്കടുത്ത് മാവനഹള്ളയിൽ കടുവയുടെ ആക്രമണത്തിൽ ഗോത്ര വയോധിക കൊല്ലപ്പെട്ട സ്ഥലത്ത് വനം വകുപ്പ് കടുവയെ നിരീക്ഷിക്കുന്നതിനായി ക്യാമറകൾ സ്ഥാപിച്ചു.
കടുവയുടെ സഞ്ചാര പഥം കണ്ടെത്തുകയും തുടർന്നു കടുവയെ കൂട് വച്ച് പിടികൂടുകയാണു ലക്ഷ്യം. മാവനഹള്ളയിൽ നിന്നും സ്കൂൾ വിദ്യാർഥികളെ വനം വകുപ്പിന്റെ വാഹനത്തിലാണു സ്കൂളിലേക്ക് കൊണ്ടുപോയതും തിരിച്ചു വീട്ടിലെത്തിച്ചതും.
രാത്രി വൈകി റോഡിലൂടെ നടന്നു പോകരുതെന്നും അതിരാവിലെ വീടിനു പുറത്തിറങ്ങരുതെന്നും വനം വകുപ്പ് ഉച്ചഭാഷിണിയിലൂടെ നാട്ടുകാരെ അറിയിച്ചു. ഈ പ്രദേശത്തുള്ള കർഷകരുടെ പട്ടയ ഭൂമിയിലാണ് കടുവ എത്തിയത്.
കാടിറങ്ങുന്ന കടുവകൾ മസിനഗുഡിയിൽ ഇതിനു മുൻപും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വലിയ ആകാരവും അതിവേഗതയുമുള്ള നരഭോജി കടുവയുടെ മുൻപിൽ നിന്നും രക്ഷപ്പെടുക ബുദ്ധിമുട്ടാണ്.
നരഭോജിയായി മാറിയ കടുവയെ ഉടൻ പിടികൂടണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

