കണ്ണൂർ ∙ ഇരിക്കൂറിൽ ബൈക്കിൽ ലോറി ഇടിച്ച് യുവാവ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബ്ലാത്തൂർ കുലുങ്ങാട്ടെ യദുൽ പ്രകാശ് (26) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കല്യാട്ടെ എം.പി.
സംഗീത് ചികിത്സയിലാണ്.
സിദ്ദിഖ് നഗറിൽ രാവിലെ പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. ഇരിക്കൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിലാണ് ലോറി ഇടിച്ചത്.
ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും യദുലിനെ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു യദുൽ.
പ്രകാശ്– റോജ ദമ്പതികളുടെ മകനാണ്. സഹോദരൻ: വിദുൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

