കുറ്റ്യാടി∙ കുറ്റ്യാടി ചുരം റോഡ് വീതി കൂട്ടാതെ നവീകരിക്കുന്നതിൽ പ്രതിഷേധം ശക്തം. കാസർകോട് ജില്ലയിലെ നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം വരെ എത്തുന്ന മലയോര ഹൈവേയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ നിർമാണം.
വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡിൽ മറ്റ് എല്ലാ സ്ഥലങ്ങളിലും 12 മീറ്റർ വീതിയിലാണ് നിർമാണം. എന്നാൽ കാവിലുംപാറ പഞ്ചായത്തിലൂടെ കടന്നുപോകുന്ന 16 കിലോമീറ്റർ ദൂരം മാത്രം 10 മീറ്റർ വീതിയിലാണ് നവീകരണം.
ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഹൈവേ നിർമാണത്തിന് സ്ഥലം ഏറ്റെടുക്കുന്ന സമയത്ത് മുഴുവൻ ഉടമകളും 12 മീറ്റർ വീതിക്ക് ആവശ്യമായ രീതിയിൽ സൗജന്യമായി സ്ഥലം വിട്ടു നൽകിയതാണ്.
എന്നാൽ, ചില കെട്ടിട
ഉടമകളെ സഹായിക്കാനാണ് കുറ്റ്യാടി ചുരം മേഖലയിൽ റോഡിന്റെ വീതി 10 മീറ്ററാക്കി കുറയ്ക്കുന്നതെന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്. ചുരം റോഡിന് ശരാശരി 10 മീറ്റർ വീതി നിലവിലുണ്ട്. വളവുകൾ തിരിയാനാവാതെ ബസുകളും ചരക്കു ലോറികളും ഇവിടെ പ്രയാസപ്പെടുകയാണ്. മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കും പതിവാണ്. താമരശ്ശേരി ചുരത്തിൽ ഗതാഗതം മുടങ്ങുമ്പോൾ വാഹനങ്ങൾ തിരിച്ചു വിടുന്നത് ഈ വഴിയാണ്.
കാവിലുംപാറ പഞ്ചായത്ത് അതിർത്തിയായ ചുങ്കക്കുറ്റി മുതൽ പൂതംപാറ വരെ 5.4 കിലോമീറ്റർ ഭാഗത്തെ റോഡ് പണിക്ക് 37.50 കോടി രൂപയ്ക്കാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കിത്.
കിലോമീറ്ററിന് 7 കോടിയിലേറെ രൂപയുണ്ടായിട്ടും വീതി കുറയ്ക്കുന്നതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.നേരത്തെ തന്നെ ചുരം മേഖലയിൽ അനധികൃത കെട്ടിട നിർമാണത്തിനെതിരെ പരാതി ഉയർന്നിരുന്നു.
നിരവിൽപുഴ വരെ പണി പൂർത്തിയായി
കണ്ണൂരിൽ നിന്നു മാനന്തവാടി, വാളാട് വഴി നിരവിൽപുഴ വരെ മലയോര ഹൈവേയുടെ പണി പൂർത്തിയായിട്ടുണ്ട്.
നിരവിൽപുഴ മുതൽ കോഴിക്കോട് ജില്ലയിലെ പക്രംതളം അതിർത്തി വരെ ദ്രുതഗതിയിൽ പണി നടക്കുകയാണ്. ഇവിടെയെല്ലാം 12 മീറ്റർ വീതിയിലാണ് നിർമാണം.
കാവിലുംപാറ പഞ്ചായത്തിനോട് തൊട്ടുകിടക്കുന്ന മരുതോങ്കര പഞ്ചായത്തിലെ നടുത്തോട് മുതൽ മുള്ളൻകുന്ന് വരെയുള്ള ഭാഗത്തും 12 മീറ്ററിൽ തന്നെയാണ് നവീകരണം. എന്നാൽ, വീതി ഏറ്റവും കൂടുതൽ വേണ്ട
ചുരം മേഖലയിൽ മാത്രം 10 മീറ്ററാക്കി ചുരുക്കിയത് ആർക്കു വേണ്ടിയെന്നാണ് നാട്ടുകാരുടെ ചോദ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

