കൽപറ്റ ∙ നഗരസഭയിൽ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 30 ഡിവിഷനുകളിൽ കോൺഗ്രസ് 18 സീറ്റുകളിലും മുസ്ലിം ലീഗ് 12 സീറ്റുകളിലും മത്സരിക്കും.
പുതുമുഖങ്ങൾക്കു കൂടി പ്രാധാന്യം നൽകിയുള്ള സ്ഥാനാർഥി പട്ടികയാണു യുഡിഎഫ് പ്രഖ്യാപിച്ചത്. മഞ്ജുഷ സുനിൽകുമാർ (മണിയങ്കോട്), പി.ജെ.ജിൻസൺ (പുളിയാർമല), സി.കെ.നിഷ (ഗവ.ഹൈസ്കൂൾ), സീനത്ത് (നെടുങ്ങോട്), കെ.ചിത്ര (എമിലി), അബു ഏലിയാസ് (കന്യാഗുരുകുലം), രമേഷ് മാണിക്യം (കൈനാട്ടി), വിജിത വാസു (സിവിൽ സ്റ്റേഷൻ), എം.പി.നവാസ് (ഗൂഡലായ്), ഷരീഫ (ചാത്തോത്ത് വയൽ), ആയിഷ പള്ളിയാൽ (മുനിസിപ്പൽ ഓഫിസ്), റംല സുബൈർ (എമിലിത്തടം), കെ.കെ.കുഞ്ഞമ്മദ് (അമ്പിലേരി), ബാപ്പു മൂച്ചിക്കാടൻ (പള്ളിത്താഴെ), റെയ്ഹാനത്ത് (ഗ്രാമത്ത്വയൽ), ഗിരീഷ് കൽപറ്റ (പുതിയ ബസ് സ്റ്റാൻഡ്), ഷമീർ ഒടുവിൽ (പുൽപാറ), കെ.മനു (റാട്ടക്കൊല്ലി), ബിന്ദു ജോസ് (പുത്തൂർവയൽ), സി.ജയപ്രസാദ് (മഞ്ഞളാംകൊല്ലി), കെ.കെ.സുശീല (മടിയൂർകുനി),
ഇ.മുഹമ്മദ് ബാവ (പെരുന്തട്ട), കെ.ജി.രവീന്ദ്രൻ (വെള്ളാരംകുന്ന്), ലീന സ്കറിയ (അഡ്ലെയ്ഡ്), പി.വിനോദ്കുമാർ (ഓണിവയൽ), സാജിദ് മജീദ് (തുർക്കിബസാർ), നൗഷീദ റഹിം (കേന്ദ്രീയ വിദ്യാലയം), ബിജു കരുമത്തി (എടഗുനി), വി.പി.ശോശാമ്മ (മുണ്ടേരി), സരോജിനി ഓടമ്പം (മരവയൽ) എന്നിവരാണ് സ്ഥാനാർഥികൾ.ഭൂരിഭാഗം ഡിവിഷനുകളിലും ധാരണയായിരുന്നെങ്കിലും ചില സീറ്റുകളിലെ ആശയക്കുഴപ്പങ്ങളാണ് സ്ഥാനാർഥി നിർണയം വൈകിപ്പിച്ചത്. മികച്ച ഭൂരിപക്ഷം നേടി ഭരണം നിലനിർത്താനുള്ള തന്ത്രങ്ങൾ മെനയുകയാണു യുഡിഎഫ് ക്യാംപ്. ഇത്തവണയും ചില ഡിവിഷനുകളിൽ യുഡിഎഫിന് വിമതരുടെ ഭീഷണിയുണ്ട്.
നേരിയ വ്യത്യാസത്തിൽ കഴിഞ്ഞതവണ കൈവിട്ട
നഗരസഭാ ഭരണം പിടിക്കാനുള്ള തയാറെടുപ്പിലാണ് എൽഡിഎഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ് നേരത്തെ കളത്തിലിറങ്ങിയിരുന്നു.എൻഡിഎ സ്ഥാനാർഥി നിർണയവും പൂർത്തിയായിട്ടുണ്ട്.
നഗരസഭയുടെ രൂപീകരണം മുതൽ എൽഡിഎഫിന്റെ ശക്തികേന്ദ്രമായിരുന്നു കൽപറ്റ നഗരസഭ. 2010ൽ ജനതാദൾ യുഡിഎഫിലേക്ക് ചേക്കേറിയതോടെ അന്നു 28 ഡിവിഷനുകളിൽ 21 എണ്ണവും നേടി ചരിത്രത്തിൽ ആദ്യമായി യുഡിഎഫ് ഭരണം നേടി. പിന്നീട് 2015ലും യുഡിഎഫ് ഭരണം നിലനിർത്തി.
ഇതിനിടെ, കാലാവധി തീരുംമുൻപേ ജനതാദൾ എൽഡിഎഫിലേക്ക് തിരികെ പോയതോടെ ഭരണം എൽഡിഎഫിനായി. പിന്നീട് 2020ൽ യുഡിഎഫ് ഭരണം തിരിച്ചു പിടിക്കുകയായിരുന്നു.
യുഡിഎഫ് ഭരണം നിലനിർത്തും: ടി.
സിദ്ദീഖ്
കൽപറ്റ ∙ നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥികൾക്ക് ഏറെ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സാഹചര്യമാണുള്ളതെന്നും കഴിഞ്ഞ യുഡിഎഫ് ഭരണസമിതികൾ നടത്തിയ അടിസ്ഥാന സൗകര്യ വികസനവും സൗന്ദര്യവൽക്കരണവും നഗരസഭയിൽ വീണ്ടും യുഡിഎഫിനെ ഭരണത്തിലെത്തിക്കുമെന്നും ടി.സിദ്ദീഖ് എംഎൽഎ പറഞ്ഞു. യുഡിഎഫ് മുനിസിപ്പൽ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
പി.കെ.നാസർ അധ്യക്ഷത വഹിച്ചു. റസാഖ് കൽപറ്റ, പി.പി. ആലി, സി.മൊയ്തീൻകുട്ടി, വി.എ.മജീദ്, എ.പി.ഹമീദ്, മുജീബ് കേയംതൊടി,അലവി വടക്കേതിൽ, പി.കെ.മുരളി തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

