പനമരം ∙ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലെ നെൽക്കൃഷിയിൽ ആണ്ടാ (കള നെല്ല്) അടക്കമുള്ള വിവിധതരം കളകളുടെ വ്യാപനം തടയാനാകാതെ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിൽ കർഷകർ.
കഴിഞ്ഞ 6 വർഷത്തോളമായി നിയന്ത്രിക്കാൻ കഴിയാതെ പല പാടശേഖരങ്ങളിലും നെൽക്കർഷകർക്കു ഭീഷണിയായി നെല്ലിനെ കടത്തിവെട്ടി കള വളർന്നു പൊങ്ങുന്ന സ്ഥിതിയാണ്.നെല്ലു കതിരിടുന്നതിനു മുൻപ് കളപറിച്ചു നീക്കുകയും കളനാശിനി പരീക്ഷിച്ചെങ്കിലും പല കർഷകരുടെയും കൃഷിയിടങ്ങളിൽ നെല്ലിനേക്കാൾ ഉയരത്തിൽ കള വളർന്നു പൂവിട്ടതായി കർഷകർ പറയുന്നു.
ഏക്കറിന് 18,000 മുതൽ 25,000 രൂപ വരെ ചെലവിട്ട് നെൽക്കൃഷിയിറക്കിയ കർഷകർക്കാണു പാടങ്ങളിൽ ശാഖകളായി വളരുന്ന കള ഭീഷണിയാകുന്നത്. കളയുടെ ഇടയിൽപെട്ട് നെൽക്കൃഷി മൂടുകയും വളർച്ച മുരടിച്ചു നെല്ലിന്റെ വിളവ് കുറയുകയും ചെയ്യും. മുൻവർഷങ്ങളിലും കളശല്യം ഉണ്ടായിരുന്നെങ്കിലും ഇത്ര വ്യാപകമായിരുന്നില്ലെന്നും നെൽവിത്തിൽ നിന്നാകാം ഇത്രയധികം കളകൾ വ്യാപിക്കുന്നതെന്നും കർഷകർ പറയുന്നു.
അടുത്ത തവണയെങ്കിലും കൃഷിഭവൻ, സൊസൈറ്റികൾ അടക്കമുള്ള സ്ഥാപനങ്ങളിൽ നിന്നു വിതരണത്തിന് എത്തിക്കുന്ന നെൽവിത്തിലെങ്കിലും കള വിത്തുകൾ പൂർണമായും നീക്കം ചെയ്ത് എത്തിക്കണമെന്നാണു കർഷകരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

