തൃക്കൈപ്പറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വെള്ളിത്തോട് മുസ്ലിം ലീഗ് നിർമിക്കുന്ന ഭവന സമുച്ചയ പദ്ധതി പ്രദേശം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ സന്ദർശിച്ചു.
പദ്ധതി പ്രദേശത്തെ നിർമാണങ്ങളുടെ പുരോഗതി നേതാക്കൾ വിലയിരുത്തി. 20 വീടുകളുടെ പ്രധാന വാർപ്പ് പൂർത്തിയായി.
ആദ്യഘട്ടത്തിൽ 50 വീടുകളുടെ പണി പൂർത്തിയാക്കും. ബാക്കി വീടുകളുടെ നിർമാണം വേഗത്തിൽ പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്നും 4 മാസത്തിനുള്ളിൽ വീടുകൾ കൈമാറാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മികച്ച ഗുണനിലവാരം പാലിച്ചുകൊണ്ടാണ് വീടുകളുടെ പണി പുരോഗമിക്കുന്നതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യവസായി ഗൾഫാർ മുഹമ്മദ് അലി, ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മുസ്ലിം ലീഗ് രൂപീകരിച്ച ഉപസമിതി കൺവീനർ പി.കെ.ബഷീർ എംഎൽഎ, അംഗങ്ങളായ സി.മമ്മൂട്ടി, ടി.മുഹമ്മദ്, പി.എം.എ.സമീർ, ബാബു തിരുനാവായ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

