പുൽപ്പള്ളി(വയനാട്)∙ പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ. ജിതിൻരാജിനെ ഡ്യൂട്ടിക്കിടെ മർദിച്ച സംഭവത്തിൽ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു.
പുൽപ്പള്ളി ആനപ്പാറ തയ്യിൽ അമൽ ചാക്കോ (30), പെരിക്കല്ലൂർ പാലത്തുപറമ്പ് മംഗലത്ത് പി.ആർ. രാജീവ് (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ വ്യാഴാഴ്ച രാവിലെ വാടനക്കവലയിൽ നിന്ന് പിടികൂടുകയായിരുന്നു.
രണ്ടുപേരും നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്കെതിരേയുള്ള അതിക്രമം തടയൽ നിയമപ്രകാരവും സംഘം ചേർന്ന് ആക്രമിച്ചതിന് ബിഎൻഎസ് നിയമപ്രകാരവുമാണ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയുടെ പുറത്തേക്ക് വരികയായിരുന്ന ഡോ. ജിതിൻരാജിനെ പ്രതികൾ ആക്രമിച്ച് പരുക്കേൽപ്പിച്ചത്.
ആക്രമണത്തിൽ ഡോക്ടറുടെ ഇടതു കൈയിലെ ചെറുവിരലിനു സാരമായി പരുക്കേറ്റിരുന്നു.
സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതികൾ ആദ്യം സത്യമംഗലത്തും തുടർന്ന് ബെംഗളൂരുവിലും ഒളിവിലായിരുന്നു.
പുൽപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ കെ.വി. മഹേഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ടി.
അനീഷ്, ഡി. മിഥുൻ, എഎസ്ഐ എൻ.ആർ.
വിപിൻകുമാർ, സിവിൽ പൊലീസ് ഓഫിസർ ശിവകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

