
വയനാട് ജില്ലയിൽ ഇന്ന് (10-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റേഷൻ കാർഡ് മസ്റ്ററിങ്; ഇന്നുകൂടി അവസരം
കൽപറ്റ ∙ വൈത്തിരി താലൂക്കിൽ എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷൻ കാർഡ് അംഗങ്ങൾക്ക് ഇകെവൈസി മസ്റ്ററിങ് പൂർത്തിയാക്കാൻ ഇന്നു കൂടി അവസരം നൽകും. പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്കു മാറ്റുന്നതിന് അക്ഷയ കേന്ദ്രങ്ങൾ മുഖേന 15 വരെ സിറ്റിസൺ ലോഗോയിലൂടെ അപേക്ഷ നൽകാം.
അനർഹമായി മുൻഗണന, എഎവൈ റേഷൻ കാർഡ് കൈവശം വച്ചവർ ഓഫിസുമായി ബന്ധപ്പെട്ട് റേഷൻ കാർഡ് പൊതുവിഭാഗത്തിലേക്കു മാറ്റുന്നതിനുള്ള അപേക്ഷകൾ നൽകണം. അനർഹമായി മുൻഗണന റേഷൻ കാർഡ് കൈവശപ്പെടുത്തി ദുരുപയോഗം ചെയ്യുന്നവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ഓഫിസിൽ നേരിട്ട് അറിയിക്കാമെന്നും ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു.04936 255222, കൽപറ്റ- 9188527850, തരിയോട് – 9188527849, വൈത്തിരി – 9188527851.
അധ്യാപക നിയമനം
ബത്തേരി∙ പനങ്കണ്ടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് താൽക്കാലിക അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച 16 ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
ബത്തേരി∙ ചേനാട് ഗവ.ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുള്ള എൽപിഎസ്ടി, ജൂനിയർ ലാംഗ്വേജ്, എൽപി അറബിക്, ജൂനിയർ ലാംഗ്വേജ്, യുപി അറബിക്, എച്ച്എസ്ടി മലയാളം എന്നീ താൽക്കാലിക അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച 11ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ.
കണിയാമ്പറ്റ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം എച്ച്എസ്ടി അറബിക് പാർട്ട് ടൈം താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 11ന്. 9746308447.
കൽപറ്റ ∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി കാറ്റഗറി നമ്പർ. 082/2024) കൂടിക്കാഴ്ച 13നു കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ജില്ലാ ഓഫിസിൽ നടക്കും. 04936 202539.
പടിഞ്ഞാറത്തറ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം കണക്ക്, പാർട്ട് ടൈം സംസ്കൃതം താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക് 2.30ന്. 9496180585.
പനമരം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 10.30ന്.
കൽപറ്റ ∙ വിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 3 ഉപ ജില്ലകളിലേക്ക് ഇംഗ്ലിഷ് എൻറിച്മെന്റ് പ്രോഗ്രാം റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നതിനായി കൂടിക്കാഴ്ച 12നു രാവിലെ 11ന് ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിൽ.
കേണിച്ചിറ ∙ പൂതാടി ഗവ.യുപിസ്കൂളിൽ യുപിഎസ്ടി നിയമനത്തിനുള്ള കൂടിക്കാഴ്ച 12ന് 11ന് സ്കൂളിൽ നടക്കും.
മുള്ളൻകൊല്ലി ∙ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഹിന്ദി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 13ന് 10ന് സ്കൂളിൽ നടക്കും.
നീർവാരം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗം ഫിസിക്സ്, ഫിലോസഫി അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 12 ന് രാവിലെ 10 ന് നടക്കും.
ദുർബല വിഭാഗ വികസന പദ്ധതി
കൽപറ്റ ∙ ദുർബല വിഭാഗ വികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്കു പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അരുന്ധതിയാർ, ചക്കിലിയൻ, വേടൻ, നായാടി, കള്ളാടി വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് അപേക്ഷിക്കാം. ഭൂമി വാങ്ങൽ, ഭവന നിർമാണം, ഭവന പുനരുദ്ധാരണം, സ്വയം തൊഴിൽ, കൃഷി, പഠനമുറി, ശുചിമുറി നിർമാണം, സ്വയം തൊഴിൽ പരിശീലനം എന്നിങ്ങനെ വിവിധ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൽപറ്റ 8547630163, പനമരം – 9400243832, മാനന്തവാടി – 8547630161, ബത്തേരി – 9947559036.
ഓട്ടോ, ടാക്സി പെർമിറ്റ് പുതുക്കാം
വെങ്ങപ്പള്ളി ∙ പഞ്ചായത്ത് പരിധിയിലുള്ള ഓട്ടോ-ടാക്സി പെർമിറ്റ് പുതുക്കാനുള്ള അപേക്ഷകൾ രേഖകൾ സഹിതം 15 ന് അകം പഞ്ചായത്ത് ഓഫിസിൽ ഹാജരാക്കണം.
സീറ്റൊഴിവ്
പുൽപള്ളി ∙ എം.കെ.രാഘവൻ സ്മാരക ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎ മൾട്ടിമീഡിയ കോഴ്സിൽ അഞ്ചാം സെമസ്റ്റർ പ്രവേശനത്തിന് ഏതാനും സീറ്റൊഴിവുണ്ട്.