പുൽപള്ളി ∙ ഞായറാഴ്ച രാത്രി ടൗൺ പരിസരത്തെ പങ്കജ നിവാസ് പ്രതാപചന്ദ്രന്റെ വീട് കുത്തിപ്പൊളിച്ച് കവർച്ച നടത്തിയ സംഘത്തെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. 19 പവൻ ആഭരണങ്ങളും 80,500 രൂപയുമാണ് മോഷണം പോയത്.
ടൗണിൽ താലപ്പൊലി ഘോഷയാത്ര നടക്കുന്ന സമയത്ത് 8.30നും 11.30 നുമിടെയായിരുന്നു കവർച്ച. വീട്ടുകാർ ടൗണിലെ ഘോഷയാത്ര കാണാൻ പോയിരുന്നു.
ലഭ്യമായ വിരലടയാളങ്ങൾ കേന്ദ്രീകരിച്ചും പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചും ഉദ്യോഗസ്ഥർ വിവരശേഖരണം നടത്തി വരുന്നു. ഇന്നലെയും പൊലീസ് സംഘം വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. കവർച്ചാരീതി പരിശോധിച്ചതിൽ പ്രഫഷനൽ സംഘമാണ് പിന്നിലെന്നു സംശയിക്കുന്നു.
ഒന്നിലധികം ആളുകളും സംഘത്തിലുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമാനം.വീടിനു താഴത്തെ നിലയിലെ അടുക്കള വാതിൽ പൊളിച്ചുകയറാനായിരുന്നു ആദ്യശ്രമമെന്നും അത് ഇരുമ്പുവാതിലായതിനാൽ മുകൾ നിലയിലെ മരത്തിന്റെ വാതിൽ തകർത്ത് അകത്തുപ്രവേശിച്ചാണ് കവർച്ച നടത്തിയതെന്നും സംശയമുണ്ട്.
വാതിലിന്റെ പൂട്ട്ലക്ഷ്യം വച്ച് ആ ഭാഗം തന്നെ കുത്തിപ്പൊളിക്കുകയും ഉള്ളിലെ ഇരുമ്പ് ബാർ ഉളിയുപയോഗിച്ച് തള്ളിമാറ്റുകയും ചെയ്താണ് വാതിൽതുറന്നത്.
പ്രതാപ് ചന്ദ്രന്റെ വീടിനു മുന്നിലെ റോഡിൽ ഉത്സവത്തിനെത്തിയ ആളുകളുടെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. നേരം പുലരുംവരെ റോഡിലൂടെ ആളുകൾ പോകുന്നുമുണ്ടായിരുന്നു.
വീടിനു പിൻഭാഗത്തുകൂടി മോഷ്ടാക്കളെത്തുകയും മോഷണത്തിനുശേഷം അതുവഴി തന്നെ മടങ്ങിയെന്നുമാണ് പൊലീസ് നായയുടെ പരിശോധനയിൽ ലഭിച്ച സൂചനയെന്ന് പൊലീസ് പറയുന്നു.പ്രതികളെ കണ്ടെത്താൻ പലവഴിക്കും അന്വേഷണം നടത്തുന്നുണ്ടെന്നും ഉത്സവത്തിന് വിവിധ സ്ഥലങ്ങളിൽ നിന്ന് ആയിരക്കണക്കിനാളുകൾ ടൗണിലെത്തിയതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്. നേരംപുലരുംവരെ വിവിധ ഭാഗങ്ങളിലേക്കു ബസ് സർവീസുണ്ടായിരുന്നു.
മോഷ്ടാക്കൾക്ക് സ്ഥലംവിടാൻ അതും സഹായമായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

