കോഴിക്കോട് ∙ പൊറ്റമ്മൽ– പാലാഴി റോഡിൽ 500 മീറ്ററിനുള്ളിൽ 12 കുഴികൾ. ജല വിതരണ കുഴൽ പൊട്ടി രൂപപ്പെട്ടതാണ് ഇതിലേറെയുമെന്ന് നാട്ടുകാർ പറഞ്ഞു.
ഓരോ തവണ പൈപ്പ് പൊട്ടുമ്പോഴും ഒരു മാസം കഴിഞ്ഞാണ് നന്നാക്കുന്നത്. റോഡു തകരുന്നതിനൊപ്പം വെള്ളവും പാഴാകുന്നു.
2 വർഷമായി ഇതാണ് അവസ്ഥ. മഴക്കാലത്ത് പൈപ്പ് പൊട്ടുമ്പോൾ അതു മഴ വെള്ളമാണെന്നാണ് അധികൃതരുടെ കണ്ടെത്തൽ.
മഴ മാറിയിട്ടും വെള്ളത്തിന്റെ ഒഴുക്കിനു കുറവില്ലാതെ വരുമ്പോഴാണ് പിന്നീട് പൈപ്പ് നന്നാക്കുന്നത്. ഇതായിരുന്നു ഇവിടത്തെ പതിവു സ്ഥിതിയെന്നു നാട്ടുകാർ പറഞ്ഞു.
പൊട്ടിയ പൈപ്പുകൾ നക്കാനായി കുഴി എടുക്കുന്ന ഭാഗം നേരാംവണ്ണം അടയ്ക്കുക പോലും ചെയ്യാത്ത സാഹചര്യമാണ്. കുഴികളിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർക്ക് പരുക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
സ്കൂട്ടറിൽ പോകവേ മേത്തോട്ടുതാഴം സ്വദേശിയായ യുവാവ് കുഴിയിൽ വീണു പരുക്കേറ്റ് ഒരു മാസത്തിലേറെ കിടപ്പിലായിരുന്നു.
കുഴികളിൽ വീണു പരുക്കേൽക്കുന്നവരുടെ അവസ്ഥയെല്ലാം ഇതാണെന്നും പരാതി നൽകിയിട്ടും പരിഹാരമില്ലാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറഞ്ഞു. കുഴികളിൽ കഴിഞ്ഞ ദിവസം കല്ലുകളും ക്വാറിവേസ്റ്റും നിരത്തിയിട്ടുണ്ട്. വാഹനങ്ങൾ പോകുമ്പോൾ ഇതിൽ നിന്നു കല്ലുകൾ തെറിച്ചു പോകുന്നു.
ഇന്നലെ വൈകിട്ട് കാർ പോയപ്പോൾ കുഴിയിലെ കല്ലു തെറിച്ചു സ്കൂട്ടർ യാത്രക്കാരന്റെ ദേഹത്താണ് വീണത്. കുഴി നേരാംവണ്ണം മൂടിയിട്ടില്ലെങ്കിൽ അപകട
സാധ്യത കൂടുതലാണ്. 5 വർഷം മുൻപാണ് ഈ റോഡ് നവീകരിച്ചത്.
പിന്നീട് അറ്റകുറ്റപ്പണി പോലും വൈകുകയാണ്.
മൂടിയില്ലാതെ ഓടകൾ
ഒരു ഭാഗത്തു മാത്രമാണ് ഓടയ്ക്കു മുകളിൽ മൂടിയുള്ളത്. ഇതിനാൽ ഇരു ചക്ര വാഹന യാത്രക്കാർ ഓടയിൽ വീണു പരുക്കേറ്റ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇരു വശങ്ങളിലെയും ഓടയ്ക്കു മുകളിൽ മൂടിയില്ലാത്തതിനെ തുടർന്ന് ദേശസേവാസംഘത്തിന്റെ നേതൃത്വത്തിൽ അധികൃതർക്ക് പരാതി നൽകിയിരുന്നു. പിന്നീട് ഒരു ഭാഗത്തു ഓടയ്ക്കു മുകളിൽ സ്ലാബിട്ടു. ഈ റോഡിൽ കാട്ടുകുളങ്ങരയിൽ മൂടിയില്ലാത്ത ഓടയിൽ വീണു നെല്ലിക്കോട് സ്വദേശി ചിന്താമണി (80) കഴിഞ്ഞ നവംബർ 16ന് ആണ് മരിച്ചത്.
വീടിനു മുൻപിലെ ഓടയിൽ വീണായിരുന്നു അപകടം. ഈ ഭാഗത്ത് കാട്ടുകുളങ്ങര ടൗൺ മുതൽ മേത്തോട്ടുതാഴം അങ്ങാടി വരെയാണ് സ്ലാബിട്ടത്.
പിന്നീട് ചില വീടുകളുടെയും സ്ഥാപനങ്ങളുടെയും മുൻപിലാണ് സ്ലാബുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

