പനമരം∙ വിനോദസഞ്ചാരികളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ ലക്ഷങ്ങൾ മുടക്കി നിർമാണം ആരംഭിച്ച നിരീക്ഷണ ടവർ പൂർത്തീകരിക്കാൻ നടപടിയില്ല. ടൗണിൽ കെല്ലംവയലിൽ വലിയ പാലത്തിന് സമീപം ഒരു പതിറ്റാണ്ടിന് മുൻപ് നിർമാണം ആരംഭിച്ച് പാതിവഴിക്ക് ഉപേക്ഷിച്ച നിരീക്ഷണ കേന്ദ്രം ഇപ്പോൾ കാടുമൂടി നശിക്കുകയാണ്.
ജില്ലയിലെ ഏറെ പ്രസിദ്ധമായ കൊറ്റില്ലത്തിലെ പക്ഷികളെ അടക്കം നിരീക്ഷിക്കുന്നതിനായി കബനി പുഴയോരത്ത് 11 വർഷം മുൻപാണ് കെട്ടിട നിർമാണം ആരംഭിച്ചത്.
നിർമാണത്തിലെ അപാകതയെ തുടർന്ന് ആദ്യം നിർമിച്ച കെട്ടിടം തറയടക്കം പൊളിച്ച് വീണ്ടും നിർമാണം ആരംഭിച്ചെങ്കിലും അടിനില വാർത്തതോടെ വീണ്ടും പണി നിലയ്ക്കുകയായിരുന്നു.
പിന്നീട് ഇത് ആരംഭിക്കാനുള്ള യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ആരും ശ്രദ്ധിക്കാതെ ആയതോടെ കെട്ടിടത്തിന് ചുറ്റും കാടുമൂടിയതിന് പുറമേ കെട്ടിടത്തിന്റെ തൂണുകളും വാർപ്പും അടക്കം പൊട്ടി ഏതു സമയവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്.
ഇനി ഒരു കെട്ടിടം നിർമിക്കണമെങ്കിൽ നിലവിലുള്ള കെട്ടിടം വീണ്ടും പൊളിച്ചുകളയേണ്ടി വരും.
പൊലീസ് സ്റ്റേഷന് സമീപത്തുള്ള കെട്ടിടം ആയിട്ടും ഇപ്പോൾ സമൂഹവിരുദ്ധരുടെ താവളമാണ്. അടിനിലയിൽ ഒട്ടേറെ മുറികളടക്കം ഒരുക്കാമെന്ന രീതിയിലാണ് നിരീക്ഷണ കേന്ദ്രത്തിന്റെ നിർമാണം ആരംഭിച്ചത്.
പണി നിലച്ച നിരീക്ഷണ ടവറിന്റെ നിർമാണം പുനരാരംഭിക്കാനും പൂർത്തീകരിക്കുന്നതിനും മാറ്റുമായി പ്രത്യേക ബിഎംസി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുമെന്നും 10 ലക്ഷം രൂപ കൂടി വകയിരുത്തിയിട്ടുണ്ട് എന്നും 2020ൽ അന്നത്തെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

