ഇന്ന്
∙ ഇന്നും നാളെയും ബാങ്ക് അവധി
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
നാഷനൽ ഓവർസീസ് സ്കോളർഷിപ്
കൽപറ്റ ∙ വിദേശ സർവകലാശാലകളിൽ ബിരുദാനന്തര ബിരുദം, ഗവേഷണം എന്നിവയ്ക്കായി ചേരുന്നതിനു കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം നൽകുന്ന നാഷനൽ ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലെ അർഹരായ വിദ്യാർഥികൾ nosmsje.gov.in മുഖേന 24 ന് അകം അപേക്ഷ നൽകണം.
04936 203824.
അധ്യാപക നിയമനം
കരിങ്കുറ്റി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷനൽ ടീച്ചർ ഇൻ എൽഎസ്എം നിയമനത്തിനു കൂടിക്കാഴ്ച 6ന് ഉച്ചയ്ക്ക് 2ന്.
ഓഫിസ് അസിസ്റ്റന്റ്
ചേനാട് ∙ ഗവ.
സ്കൂളിൽ ഓഫിസ് അസിസ്റ്റന്റ് താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 4നു രാവിലെ 11ന്. 04936 238333.
റേഡിയോഗ്രഫർ
വൈത്തിരി ∙ താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്കു താൽക്കാലിക റേഡിയോഗ്രഫർ നിയമനത്തിനു കൂടിക്കാഴ്ച 6നു രാവിലെ 11നു സൂപ്രണ്ടിന്റെ ചേംബറിൽ.
04936 256229. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]