തൃശൂർ ∙ പാതി മങ്ങിയ കാഴ്ചയിൽ ലോട്ടറി ടിക്കറ്റുകളുമായി നടന്നു തളർന്നെത്തുമ്പോൾ,അന്തിയുറങ്ങാൻ സ്വന്തമായി അടച്ചുറപ്പില്ലാത്ത ഒരു വീടില്ലെന്ന ആധിയില്ല ഇനി ജെയ്സമ്മയ്ക്കും എട്ടാം ക്ലാസുകാരിയായ മകൾക്കും . ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പണിതു നൽകിയ വീടുണ്ട് ഇന്നു മുതൽ ഇവർക്ക്. തൃശൂർ വരടിയം അംബേദ്കർ സ്വദേശിനിയായ ജെയ്സമ്മയ്ക്ക്, മുൻപ് 5 സെന്റ് സ്ഥലത്ത് പൂർണമായി തകർന്നൊരു വീടായിരുന്നു ഉണ്ടായിരുന്നത്.
ഇവിടെ താമസിക്കാനാകാത്ത സ്ഥിതിയായതോടെ സുഹൃത്തിന്റെ വീട്ടിലും വാടക വീട്ടിലുമായി കഴിയുകയായിരുന്നു.
കാഴ്ച പരിമിതി കൂടാതെ ശരീരത്തിന്റെ ഒരു വശത്തിനു ബലക്കുറവും കൂടിയായപ്പോൾ ജെയ്സമ്മയ്ക്കു തനിയെ നടക്കാനും കഴിയാതായി. അതോടെ, ലോട്ടറി വിൽപനയ്ക്ക് മകളെയും കൂടെക്കൂട്ടേണ്ടി വന്നു.
എന്നും വൈകിട്ട് ലോട്ടറി ടിക്കറ്റുകളുമായി നടക്കുന്ന ആ അമ്മയും മകളും നഗരത്തിലെ പതിവു കാഴ്ചയായിരുന്നു. ഇവരുടെ ജീവിതദുരിതം സംബന്ധിച്ച വാർത്ത മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു.
ഇതു യൂസഫലിയുടെ ശ്രദ്ധയിൽപ്പെട്ടതാണു കുടുംബത്തിനു തുണയായത്. വരടിയത്തുള്ള ഇവരുടെ 5 സെന്റ് ഭൂമിയിൽ 6 മാസത്തിനകം യൂസഫലി വീടുനിർമിച്ചു നൽകി. 25 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഈ വീടിന്റെ താക്കോൽ കൈമാറ്റം ഇന്നു നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

