തൃശൂർ ∙ ആനയും പൂരവും പോലെ തൃശൂരുകാർ പിടിച്ചുപറ്റിയ ‘കലക്ടർക്കമ്പം’ ആവേശം നിറച്ച് വീണ്ടും പൂരനഗരിയിലെത്തി. കാസർകോട്ടേയ്ക്കു സ്ഥലംമാറിപ്പോയശേഷം പൂരംകൂടാനെത്തിയ, ജനകീയ കലക്ടർ അർജുൻ പാണ്ഡ്യന് നാട് ഗംഭീര വരവേൽപ്പാണു നൽകിയത്.
പൂരം നഗരിയിൽ ചുറ്റിനടന്ന അർജുൻ പാണ്ഡ്യനു ചുറ്റും സ്നേഹാന്വേഷണങ്ങളും സെൽഫികളുമായി ജനക്കൂട്ടം നിറഞ്ഞു. എല്ലാവരെയും അഭിവാദ്യം ചെയ്തും കുശലം പറഞ്ഞും ആയിരത്തിലൊരുവനായി അർജുൻ പാണ്ഡ്യനും നിറഞ്ഞുനിന്നു.
‘പോകുമ്പോൾ യാത്രപറയാൻ കഴിയാത്തവരോടു പറഞ്ഞിരുന്നു, പൂരത്തിനു വരുമ്പോൾ എല്ലാവരെയും കാണാമെന്ന്.
പ്രധാനമായും ആഘോഷമല്ല, എല്ലാവരെയും ഒന്നു കണ്ടിട്ടുപോകണമെന്നു കരുതിയാണു വന്നത്. തൃശൂരിനോട് അത്രത്തോളം അടുത്തിരുന്നു.
ശരിക്കും സ്വന്തം നാടുപോലെ ആയിരുന്നു. വിട്ടുപോയപ്പോൾ വല്ലാതെ മിസ് ചെയ്തിരുന്നു.
തൃശൂരിലെ വൈബ് ഒരു പ്രത്യേകത ആണ്.
അത് ഇവിടെ മാത്രമേ കിട്ടൂ. വേറെ എവിടെയും കിട്ടില്ല.
ആളുകളുടെയും സംസ്കാരത്തിന്റെയും സ്ഥലത്തിന്റെയും എല്ലാം പ്രത്യേകതയാണത്. എല്ലാവരെയും കണ്ടതിൽ സന്തോഷം’–അർജുൻ പാണ്ഡ്യൻ പറഞ്ഞു.
വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിൽ താൻ നിൽക്കുന്ന ഫോട്ടോയ്ക്കൊപ്പം ഒരു കുറിപ്പും തന്റെ ഫെയ്സ് ബുക്ക് പേജിൽ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
കുറിപ്പ് ഇങ്ങനെ: ‘തൃശൂർ പൂരത്തിന് തിരിച്ചെത്തുമ്പോൾ, വീണ്ടും തൃശൂരിന്റെ അതേ സ്നേഹവും പിന്തുണയും അനുഭവിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.
എന്നും നൽകിയിട്ടുള്ള സ്നേഹത്തിനും സഹകരണത്തിനും ഹൃദയം നിറഞ്ഞ നന്ദി. തൃശൂരിൽ നിന്ന് പടിയിറങ്ങുമ്പോൾ എല്ലാവരോടും പറഞ്ഞിരുന്നത് പൂരത്തിന് നമുക്ക് കാണാം എന്നായിരുന്നു.
ഈ വർഷത്തെ പൂരം സന്തോഷത്തോടെ ആഘോഷിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ വെടിക്കെട്ട് നിർമാണശാലയിലെ വലിയ അപകടം ഏറെ വേദനിപ്പിച്ചു.
ജീവൻ നഷ്ടമായവരുടെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ഈ ദുഃഖകരമായ സാഹചര്യത്തിൽ നമുക്ക് ഒരുമിച്ച് നിൽക്കാം.’ മുൻ സിറ്റി പൊലീസ് കമ്മിഷണർ ആർ.
ആദിത്യയും പതിവുതെറ്റിക്കാതെ എത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

