മേലൂർ ∙ പൂലാനി നായരങ്ങാടി-പാറക്കുളം റോഡിലെ ഗതാഗത തടസ്സമുണ്ടാക്കുന്ന വൈദ്യു ത പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തോടു മുഖം തിരിച്ച് അധികൃതർ. 2 വർഷം മുൻപു വാർഡ് മെംബറുടെ നിർദേശപ്രകാരം പഞ്ചായത്തിൽ പരാതി നൽകിയിരുന്നെങ്കിലും പോസ്റ്റ് മാറ്റം നടപ്പായില്ല.
കെഎസ്ഇബി അധികൃതർക്കും അപേക്ഷ നൽകിയെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. പഞ്ചായത്തിലെ മറ്റു വാർഡുകളിൽ റോഡുകളിലെ വാഹന ഗതാഗതത്തിനു തടസ്സമുള്ള വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചപ്പോഴും നായരങ്ങാടി-പാറക്കുളം റോഡിലെ വൈദ്യുത പോസ്റ്റ് മാത്രം മാറ്റി സ്ഥാപിച്ചില്ല. ഒട്ടേറെ വാഹനങ്ങളും സ്കൂൾ വിദ്യാർഥികളും സഞ്ചരിക്കുന്ന റോഡിലാണ് അപകടകരമായി വൈദ്യുത പോസ്റ്റ് ഉള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

