വടക്കാഞ്ചേരി ∙ പാണ്ടിമേളത്തിന്റെ മാസ്മരികതയും മച്ചാട് മലകളെ പ്രകമ്പനം കൊള്ളിച്ച കരിമരുന്നിന്റെ രൗദ്രതയും ചേർന്നപ്പോൾ ഉത്രാളിക്കാവ് പൂര പ്രതീതിയിലായി. എഴുന്നള്ളിപ്പിനും പഞ്ചവാദ്യത്തിനും മേളത്തിനും വെടിക്കെട്ടിനും പേരുകേട്ട
ഉത്രാളിക്കാവ് പൂരം നാളെയാണ്. പൂരത്തിനു മുന്നോടിയായി ഇന്നലെ തൃപ്രങ്ങോട് പരമേശ്വര മാരാരുടെ പ്രമാണത്തിൽ നടന്ന പാണ്ടിമേളവും എങ്കക്കാട് ദേശം നടത്തിയ സാംപിൾ വെടിക്കെട്ടും ചെറുപൂരം തന്നെയായി.
പൂരം പങ്കാളികളായ 3 ദേശങ്ങളും സംയുക്തമായി ഒരുക്കിയ പാണ്ടിമേളം മഴയുടെ കരിനിഴലിൽ ക്ഷേത്രത്തിലെ നടപ്പുരയിലേക്കു മാറ്റേണ്ടിവന്നു.
2 മണിക്കൂർ മേളത്തിന്റെ നാദലഹരിയിൽ അലിഞ്ഞ് ജനം എല്ലാം മറന്നു നിന്നു. മേളത്തിനു ശേഷം എങ്കക്കാട് ദേശം സാംപിൾ വെടിക്കെട്ട് നടത്തി.
സാംപിൾ വെടിക്കെട്ടു പ്രമാണിച്ച് ഓട്ടുപാറയ്ക്കും വാഴക്കോടിനും ഇടയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
പ്രഗല്ഭരുടെ നിര
വടക്കാഞ്ചേരി ∙ ഉത്രാളിക്കാവ് പൂരത്തിൽ പഞ്ചവാദ്യത്തിലും എഴുന്നള്ളിപ്പിലും അണിനിരക്കുന്ന പ്രധാന വാദ്യക്കാരും ആനകളും മറ്റു കലാകാരന്മാരും ഇവർ: എങ്കക്കാട് ദേശം– പഞ്ചവാദ്യം: കുനിശേരി അനിയൻ മാരാർ, കോങ്ങാട് രാധാകൃഷ്ണൻ, മായന്നൂർ രാജു, പെരുവനം കൃഷ്ണകുമാർ, അകതിയൂർ ഹരീഷ് നമ്പൂതിരി തുടങ്ങിയവർ (തിമില), കലാമണ്ഡലം കുട്ടിനാരായണൻ, കലാമണ്ഡലം ഹരിദാസ്, കല്ലേക്കുളങ്ങര ബാബു, കലാമണ്ഡലം അനന്തകൃഷ്ണൻ, കല്ലൂർ സന്തോഷ് (മദ്ദളം), തിരുവില്വാമല ജയൻ പൊതുവാൾ, പെരുവനം വിനു, പല്ലാവൂർ ശ്രീകുമാർ (ഇടയ്ക്ക), മച്ചാട് മണികണ്ഠൻ, കോങ്ങാട് മുരളി, തൃക്കൂർ സജി, മച്ചാട് ഹരി, മച്ചാട് നാരായണൻ (കൊമ്പ്), പാഞ്ഞാൾ വേലുകുട്ടി, പെരുവനം മുരളി, ഗുരുവായൂർ സുബ്രഹ്മണ്യൻ, പല്ലശ്ശന ഹരി, കോട്ടപ്പടി സജി (താളം). മേളം: കിഴക്കൂട്ട് അനിയൻ മാരാർ, കല്ലൂർ ഉണ്ണിക്കൃഷ്ണൻ മാരാർ, നെട്ടുശേരി രാജേഷ് മാരാർ, സനീഷ് പാഞ്ഞാൾ, കലാമണ്ഡലം മുകേഷ് (ഉരുട്ടു ചെണ്ട), ഒലൂക്കര സുനി മാരാർ, ജിനേഷ് എടക്കളത്തൂർ, അജി അങ്കമാലി, വിഷ്ണു പുലാക്കോട് (വീക്കം ചെണ്ട), കുറ്റുമുക്ക് ശിവൻ, പട്ടിക്കാട് ഗോപൻ, കീനൂർ പ്രേംദാസ്, പുതൂർക്കര ദീപു, പുല്ലഴി ശ്രീരാജ് (കുറും കുഴൽ), മച്ചാട് മണികണ്ഠൻ, മച്ചാട് ഹരി, മച്ചാട് നാരായണൻ, മച്ചാട് പത്മകുമാർ, വരവൂർ രാജൻ (കൊമ്പ്), പാഞ്ഞാൾ വേലുകട്ടി, ധനേഷ് പാഞ്ഞാൾ, സുധീഷ് ചേലക്കര, മധു ആറ്റൂർ (താളം).
ആനകൾ: തിരുവമ്പാടി ചന്ദ്രശേഖരൻ, പുതുപ്പള്ളി സാധു, അക്കിക്കാവ് കാർത്തികേയൻ, ഗുരുവായൂർ വിഷ്ണു, ചോപ്പീസ് കുട്ടിശങ്കരൻ, അരുണിമ പാർഥസാരഥി, മച്ചാട് ധർമൻ, ദേവസ്വം സിദ്ധാർഥൻ, മരുതൂർകുളങ്ങര മഹാദേവൻ, തിരുവമ്പാടി അർജുനൻ, കൂറ്റനാട് വിഷ്ണു, ഒല്ലൂക്കര ജയറാം. ആനച്ചമയം: തിരുവമ്പാടി ദേവസ്വം.
കാഴ്ചപ്പന്തൽ: ആറാട്ടുപുഴ കൃഷ്ണ പന്തൽ വർക്സ്. പന്തൽ വൈദ്യുതീകരണം: പാവറട്ടി സി.ജെ.ലൈറ്റ് ആൻഡ് സൗണ്ട്.
വെടിക്കെട്ട്: തോമസ് അങ്കമാലി.
കുമരനെല്ലൂർ ദേശം– പഞ്ചവാദ്യം: ചോറ്റാനിക്കര നന്ദപ്പൻ മാരാർ, കോങ്ങാട് മോഹനൻ (തിമില), കോട്ടക്കൽ രവി, കലാമണ്ഡലം പ്രകാശൻ, സദനം ഭരതരാജൻ (മദ്ദളം), തിരുവാലത്തൂർ ശിവൻ (ഇടയ്ക്ക), മച്ചാട് രാമചന്ദ്രൻ, മച്ചാട് സുബ്രഹ്മണ്യൻ (കൊമ്പ്), മീറ്റ്ന രാമകൃഷ്ണൻ (താളം). മേളം: വെള്ളിത്തിരുത്തി ഉണ്ണിനായർ (ഉരുട്ടുചെണ്ട), എടക്കളത്തൂർ അജി (വീക്കം ചെണ്ട), ഏഷ്യാഡ് ശശി മാരാർ (താളം), പനമണ്ണ മനോഹരൻ (കുഴൽ), വരവൂർ ഭാസ്കരൻ (കൊമ്പ്).
ആനകൾ: പുതുപ്പള്ളി കേശവൻ, കുന്നത്തൂർ രാമു, തെച്ചിക്കോട്ടുകാവ് ദേവീദാസൻ, പാറന്നൂർ നന്ദൻ, വൈലൂർ പരമേശ്വരൻ, മച്ചാട് ഗോപാലൻ, മനുസ്വാമിമഠം വിനായകൻ, ഗുരുവായൂർ സിദ്ധാർഥൻ, ഗുരുവായൂർ രവികൃഷ്ണൻ, ഗുരുവായൂർ കൃഷ്ണനാരായണൻ, മനിശേരി രാജേന്ദ്രൻ, ഗുരുവായൂർ ദേവദാസ്. ആനച്ചമയം: പാറമേക്കാവ് ദേവസ്വം.
കാഴ്ചപ്പന്തൽ: മയൂര പന്തൽ വർക്സ്, ചെറുതുരുത്തി. വെടിക്കെട്ട്: ദേശമംഗലം സുരേന്ദ്രൻ, ശിവകാശി കെ.വിജയകുമാർ.
വടക്കാഞ്ചേരി ദേശം– പഞ്ചവാദ്യം: തിരുവില്വാമല ഹരി, പള്ളിമണ്ണ രാജീവ്, പേരിങ്ങോട് സുബ്രഹ്മണ്യൻ (ഇടയ്ക്ക), വൈക്കം ചന്ദ്രൻ മാരാർ, ഊരമന അജി, കലാമണ്ഡലം മോഹനൻ മാരാർ, കലാമണ്ഡലം പെരിങ്ങോട് ചന്ദ്രൻ, കലാമണ്ഡലം സോമൻ (തിമില), ചെർപ്പുളശേരി ശിവൻ, കയിലാട് മണികണ്ഠൻ, സദനം ജയരാജ്, പെരിങ്ങോട് ഉണ്ണിക്കൃഷ്ണൻ, അരുൺദേവ് വാരിയർ (മദ്ദളം), പേരാമംഗലം വിജയൻ, വരവൂർ പദ്മനാഭൻ നായർ, തിരുവമ്പാടി സുരേഷ്, പേരാമംഗലം രാധാകൃഷ്ണൻ, പഴമ്പാലക്കോട് മുരുകൻ (കൊമ്പ്).
തോന്നൂർക്കര ശിവൻ, പേരാമംഗലം ബാലൻ, കാട്ടുകുളം ബാലകൃഷ്ണൻ, പാലപ്പുറം രാജൻ, പല്ലാവൂർ രമേഷ് പിഷാരടി (ഇലത്താളം). മേളം: പെരുവനം കുട്ടൻ മാരാർ, പഴുവിൽ രഘുമാരാർ, ചേറൂർ രാജപ്പ മാരാർ, നെട്ടിശേരി രാജൻ മാരാർ, കലാനിലയം ഉണ്ണിക്കൃഷ്ണൻ (ഉരുട്ടുചെണ്ട), കിള്ളിമംഗലം ശേഖരൻ, ഒളവത്ര രാധാകൃഷ്ണൻ, മച്ചാട് ഉണ്ണി, തോന്നൂർക്കര കൃഷ്ണൻകുട്ടി, മച്ചാട് ശ്രീകുട്ടൻ (വലംതല), മച്ചാട് രാമചന്ദ്രൻ, വരവൂർ രാമചന്ദ്രൻ, കോങ്ങാട് രാധാകൃഷ്ണൻ, തിരുവില്വാമല രാമകൃഷ്ണൻ, കൊടകര രമേശ് (കൊമ്പ്), പട്ടിക്കാട് അജി, പട്ടിക്കാട് ഗോപൻ, കുട്ടനെല്ലൂർ സന്തോഷ്, കീനൂർ രാജൻ, കല്ലൂർ കൃഷ്ണകുമാർ (കുറുംകുഴൽ), കുമ്മത്ത് നന്ദനൻ, ചേലക്കര ശ്രീജൻ, പോഴത്ത് അനിൽ, ചിറക്കൽ റോബിഷ്, വെങ്ങാനെല്ലൂർ പ്രദീപ് (ഇലത്താളം).
ആനകൾ: ഊക്കൻസ് കുഞ്ചു, ഉഷശ്രീ ശങ്കരൻകുട്ടി, പഴയന്നൂർ ശ്രീരാമൻ, മച്ചാട് ശ്രീഅയ്യപ്പൻ, പട്ടാമ്പി മണികണ്ഠൻ, ശ്രീകൃഷ്ണപുരം വിജയ്, നാണു എഴുത്തച്ഛൻ ശങ്കരനാരായണൻ, ശങ്കരൻകുളങ്ങര ഉദയൻ, ചെമ്പൂക്കാവ് വിജയ് കണ്ണൻ, നൂലാടമ്മൽ ഗണപതി, വെമ്പനാട് അനന്തപത്മനാഭൻ. ആനച്ചമയം: പാറമേക്കാവ് ദേവസ്വം.
കാഴ്ചപ്പന്തൽ: ചന്ദ്രൻ മിണാലൂർ. വെടിക്കെട്ട്: സതീഷ്കുമാർ പാലക്കാട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

