അന്തിക്കാട് ∙ ഗതാഗത തടസ്സമുണ്ടാകും വിധം റോഡിൽ കാർ പാർക്ക് ചെയ്തത് ചോദ്യം ചെയ്ത യുവാവിനു നേരെ തോക്കുചൂണ്ടി വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. തൃപ്രയാർ പട്ടത്ത് വീട്ടിൽ ആകാശ് ബാബുവിനെയാണ് (കണ്ണൻ–19) പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതി ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. 12ന് രാത്രി 8.50ന് കാഞ്ഞാണി സിംല ബാറിന് മുൻവശത്താണ് കേസിനാസ്പദമായ സംഭവം.
ഗതാഗതതടസ്സമുണ്ടാക്കുംവിധം കാർ പാർക്ക് ചെയ്തത് ചോദ്യം ചെയ്ത കാഞ്ഞാണി സ്വദേശി പൊറത്തൂർ വീട്ടിൽ ലിയോയെ (28) ആണ് ആകാശ് ബാബു ആക്രമിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം റജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിവിധ കേസുകളിലെ പ്രതിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ കേഴ്സൻ വി.മാർക്കോസ്, എസ്ഐ കെ.എസ്.സുബിന്ദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

