പാലാ∙ വാഹനാപകടത്തിൽ മസ്തിഷ്കത്തിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ 31 വയസ്സുകാരന് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ നടത്തിയ സങ്കീർണമായ ശസ്ത്രക്രിയകളിലൂടെ പുനർജന്മം. ട്രോമാറ്റിക് ബ്രെയിൻ ഇൻജുറിക്ക് ഒപ്പം രണ്ട് വശങ്ങളിലെയും മസ്തിഷ്ക കോശങ്ങൾ നശിക്കുന്ന അതീവ ഗുരുതരമായ അവസ്ഥ (ബൈലാറ്ററൽ സെറിബെല്ലാർ ഇൻഫാർക്ഷൻ) ബാധിച്ച പാലക്കാട് സ്വദേശിയായ യുവാവിനെയാണ് വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.
റോഡ് അപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിലാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നട്ടെല്ലിലെ ഒടിവുകൾ പരിഹരിക്കുന്നതിനായി മിനിമലി ഇൻവേസീവ് സ്പൈനൽ ഫിക്സേഷൻ ശസ്ത്രക്രിയയും ഓർത്തോപീഡിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ കാലിലെയും ഇടുപ്പിലെയും ഒടിവുകൾക്കുള്ള ശസ്ത്രക്രിയകളും പൂർത്തിയാക്കി. ന്യൂറോ സർജറി, ഓർത്തോപീഡിക്സ്, ക്രിട്ടിക്കൽ കെയർ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗങ്ങളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.
ന്യൂറോസർജറി വിഭാഗം മേധാവി ഡോ.സരീഷ് കുമാർ.എം.കെ, ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.
രാജീവ്.പി.ബി, സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ. മഞ്ജുരാജ്.കെ.പി, ജനറൽ സർജറി വിഭാഗം മേധാവി ഡോ.
ജിബിൻ.കെ.തോമസ്, ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അരുൺ ജോർജ് തറയാനിൽ, ക്രിട്ടിക്കൽ കെയർ വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ.
ജോസുകുട്ടി മാത്യു, ഡോ. അഞ്ജു മേരി ദേവസ്യ, കൺസൾട്ടന്റ് ഡോ.
ജാസൺ സഖറിയ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബേസിൽ പോൾ മനയാലിൽ, ഡോ.
ജെയിംസ് സിറിയക്, ഡോ. ശിവാനി ബക്ഷി, പിഎംആർ വിഭാഗം മേധാവി ഡോ.
ഷിപ്ര രചന സിങ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

