ന്യൂഡൽഹി ∙ പ്രതിരോധ കയറ്റുമതിയിൽ റെക്കോർഡ് നേട്ടവുമായി രാജ്യം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2025–26) 38,424 കോടി രൂപയുടെ കയറ്റുമതിയാണു പ്രതിരോധ മേഖലയിൽ ഇന്ത്യ നടത്തിയത്.
അതിനു മുൻപുള്ള സാമ്പത്തിക വർഷത്തെക്കാൾ 62.66% വർധനയാണിത്.
2024–25 വർഷത്തിൽ 23,622 കോടി രൂപയുടേതായിരുന്നു കയറ്റുമതി. കയറ്റുമതിയിൽ 54.84% പൊതുമേഖലാ സ്ഥാപനങ്ങളുടേതാണ്. 45.16 ശതമാനമാണു സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം.
പൊതുമേഖലാ സ്ഥാപനങ്ങളുടെ കയറ്റുമതി വരുമാനം 2024–25 സാമ്പത്തിക വർഷത്തിൽ 8389 കോടി രൂപയുടേതായിരുന്നെങ്കിൽ കഴിഞ്ഞ വർഷമിതു 21,071 കോടി രൂപയായി; 151% വർധന.
സ്വകാര്യ സ്ഥാപനങ്ങളുടെ വരുമാനം 15,233 കോടി രൂപയിൽ നിന്നു 17,353 കോടി രൂപയായി വർധിച്ചു.
നിലവിൽ 80ലേറെ രാജ്യങ്ങളിലേക്കു ഇന്ത്യ പ്രതിരോധ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഈ മേഖലയിൽ കയറ്റുമതി നടത്തുന്ന സ്ഥാപനങ്ങൾ 128ൽ നിന്നു 145 ആയി വർധിച്ചുവെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല.
ചിത്രം facebook/narendramodi എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

