എംഎഡ് സീറ്റൊഴിവ്
തൃശൂർ ∙ ഗവ. ട്രെയ്നിങ് കോളജിൽ എംഎഡ് കോഴ്സിന് ജനറൽ, സംവരണ വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 19ന് 10ന് കോളജ് ഓഫിസിൽ കൂടിക്കാഴ്ച നടക്കും.
0487 2331185, 9495603140.
ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാംപെയ്ൻ
തൃശൂർ ∙ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് പെൻഷൻ ആൻഡ് പെൻഷനേഴ്സ് വെൽഫെയർ വകുപ്പുമായി ചേർന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാംപെയ്ൻ 4.0 ആരംഭിച്ചു. നവംബർ 30 വരെയാണിത്.
പെൻഷനേഴ്സിന് ഫെയ്സ്/വിരലടയാള ബയോമെട്രിക് ഓതന്റിഫിക്കേഷൻ ഉപയോഗിച്ച് എളുപ്പത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സഹായിക്കുകയാണു ലക്ഷ്യം. എല്ലാ പോസ്റ്റ് ഓഫിസ് വഴിയും പെൻഷനേഴ്സിന്റെ വീടുകളിൽ പോസ്റ്റ്മാൻ വഴിയും സേവനം നൽകുന്നു.
പെൻഷൻകാർക്ക് അവരുടെ ആധാർ, മൊബൈൽ നമ്പർ, ബാങ്ക് പാസ് ബുക്ക്, പെൻഷൻ അക്കൗണ്ട് വിശദാംശങ്ങൾ, പിപിഒ നമ്പർ എന്നിവ അവരുടെ പ്രദേശത്തെ പോസ്റ്റ്മാനു നൽകി വിരലടയാളം രേഖപ്പെടുത്തി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. 0487 2984000.
ഭൂമി തരംമാറ്റൽ: ശിൽപശാല 27ന്
തൃശൂർ∙ ഭൂമി തരംമാറ്റൽ പ്രശ്നങ്ങൾക്കു പരിഹാരവുമായി മനോരമ സമ്പാദ്യം, തൃശൂർ വൈഎംസിഎയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശിൽപശാല 27ന് രാവിലെ 10 മുതൽ 12 വരെ പാലസ് റോഡിലുള്ള വൈഎംസിഎ ഓഡിറ്റോറിയത്തിൽ നടക്കും.
കേരള ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും അഭിഭാഷകനും മാസ്റ്റർമൈൻഡ് ട്രെയിനറുമായ അഡ്വ. അവനീഷ് കോയിക്കരയാണ് ശിൽപശാല നയിക്കുന്നത്.
അപേക്ഷ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കി കിട്ടാനുള്ള വഴികൾ, അദാലത്തിൽ അപേക്ഷ പരിഗണിച്ചില്ലെങ്കിൽ പരിഹാര മാർഗം, ഫീസിൽ കുറവ് ലഭിക്കാനുള്ള മാർഗങ്ങൾ, കാരണമില്ലാതെ നിരസിച്ച അപേക്ഷകൾ അനുകൂലമാക്കുന്നതിനുള്ള നടപടികൾ, തെറ്റായി അടച്ച അധിക ഫീസ് തിരികെ കിട്ടാനുള്ള പോംവഴി, തരം മാറ്റാത്ത ഭൂമി സർക്കാർ ഏറ്റെടുക്കുമ്പോൾ നഷ്ട
പരിഹാരം നൽകേണ്ട വിധം തുടങ്ങി ഭൂമി തരംമാറ്റൽ സംബന്ധിച്ച പ്രധാന വിഷയങ്ങൾ വിശദീകരിക്കും. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട
പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും, ഭൂമി തരംമാറ്റ അപേക്ഷകൾ കൈകാര്യം ചെയ്യുന്നവർക്കും പങ്കെടുക്കാം. 150 രൂപ അടച്ച് ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം.
റജിസ്റ്റർ ചെയ്ത് ശിൽപശാലയിൽ പങ്കെടുക്കുന്നവർക്ക് 350 രൂപ വില വരുന്ന സമ്പാദ്യം മാസികയുടെ ഒരു വർഷ സബ്സ്ക്രിപ്ഷനും 160 രൂപ വില വരുന്ന 2026 ലെ സമ്പാദ്യം ഡയറിയും സൗജന്യമായി ലഭിക്കും. പങ്കെടുക്കാൻ 9947315453 എന്ന വാട്സാപ് നമ്പറിൽ പേര്, സ്ഥലം എന്നിവ അയയ്ക്കണം.
കേരള ബാംബൂ കോൺക്ലേവ് നാളെ ചാലക്കുടിയിൽ
ചാലക്കുടി ∙ കേരളത്തിലെ സാംബവ സമുദായത്തിന്റെ പരമ്പരാഗത കൈത്തൊഴിൽ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഈറ്റ, മുള, ചൂരൽ ഉപയോഗിച്ചു കാർഷികോപകരണങ്ങളും ഗാർഹികോപകരണങ്ങളും അലങ്കാര വസ്തുക്കളും നിർമിച്ചു ഉപജീവനം നടത്തിയവരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു നെയ്ത്തുകാരുടെ കൂട്ടായ്മ ഒരുക്കുന്ന കേരള ബാംബൂ കോൺക്ലേവ് നാളെ 10.30നു ഗാന്ധിനഗർ കമ്യൂണിറ്റി ഹാളിൽ നടത്തും.
കേരള കരകൗശല വികസന കോർപറേഷൻ ചെയർമാൻ പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്യും. ബാംബൂ കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം രാമചന്ദ്രൻ മുല്ലശേരി മുഖ്യപ്രഭാഷണം നടത്തും. സംഘാടക സമിതി ചെയർമാൻ പി.കെ.ശങ്കർദാസ് അധ്യക്ഷത വഹിക്കും. കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.വി.ബി.ശ്രീകുമാർ, ചാലക്കുടി വനം ഡിവിഷൻ കോ-ഓഡിനേറ്റർ ഇ.പിപ്രസീത എന്നിവർ ക്ലാസ് നയിക്കും.
സർക്കാർ അവഗണനയ്ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ കോൺക്ലേവ് തീരുമാനമെടുക്കുമെന്നു ചെയർമാൻ പി.കെ.ശങ്കർദാസ്, ജനറൽ കൺവീനർ കുഞ്ഞുമോൻ കെ.കന്യാടത്ത്, കൺവീനർമാരായ വി.കെ സുബ്രൻ, ഭവാനി കുമാരൻ എന്നിവർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

