ചേലക്കര ∙ പുലാക്കോട് കുട്ടാടൻ പാടശേഖരത്തിൽ ഞാറ്റടി തയാറാക്കാനായി വിത്തു വിതച്ച വയലുകൾ പന്നികൾ നശിപ്പിച്ചു. ശനിയാഴ്ച രാത്രിയിലാണു പന്നികളുടെ വിളയാട്ടം മൂലം വിത്തു പാകിയ കൃഷിയിടം താറുമാറായത്.
കൊട്ടാഴിയിൽ മണികണ്ഠൻ, രാമകൃഷ്ണൻ എന്നിവർ 7 ഏക്കർ വയലിൽ നടാനുള്ള ഞാറ്റടി തയാറാക്കാൻ നിലം ഉഴുതൊരുക്കി മുളപ്പിച്ച വിത്തുകൾ പാകിയതിന്റെ പിറ്റേന്നാണു പന്നികൾ എത്തിയത്.
കൃഷിഭവനിൽ നിന്ന് നൽകിയ ഉമ ഇനം വിത്തുകളാണു വിതച്ചിരുന്നത്. പന്നികൾ നശിപ്പിച്ചതോടെ പത്തിലൊന്നു ഞാറു പോലും ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നു കർഷകർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

