മുതുവറ ∙ അടാട്ട് ആമ്പലങ്കാവിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കാനാട്ട് വീട്ടിൽ മോഹിത്തിന്റെ ഭാര്യ ശിൽപ (30), മകൻ അക്ഷജ് (അഞ്ചര) എന്നിവരെയാണ് വീടിനകത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്കാരം ഇന്ന് 11.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മകനെ കട്ടിലിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലും അമ്മയെ കയറിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ഇന്നലെ രാവിലെ വീട്ടുകാർ വിളിച്ചിട്ടും മുറി തുറക്കാതെയായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
തനിക്ക് ഇന്നലെ പനിയായിരുന്നതിനാൽ മറ്റൊരു മുറിയിൽ മാറിക്കിടക്കുകയായിരുന്നെന്ന് ഭർത്താവ് മോഹിത്ത് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മോഹിത്തിന്റെ അച്ഛനും അമ്മയും തൊട്ടടുത്ത മുറിയിലാണ് കിടന്നിരുന്നത്. മരിച്ച ശിൽപ ചോറ്റാനിക്കര സ്വദേശിനിയാണ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് എട്ടു വർഷത്തോളമായി.
നാളുകളേറെയായി പിഎസ്സി പരീക്ഷയ്ക്ക് തയാറെടുത്തിരുന്നയാളാണ് ശിൽപ.
ജോലി കിട്ടാത്തതിലുള്ള നിരാശയാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ശിൽപയുടെ ഭർത്താവ് മോഹിത്ത് ഇസാഫ് ബാങ്കിന്റെ മണ്ണുത്തി ഹെഡ് ഓഫിസിലെ ജീവനക്കാരനാണ്. മരിച്ച അക്ഷജ് അമല മേരി റാണി പബ്ലിക് സ്കൂളിലെ യുകെജി വിദ്യാർഥിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

