കുഴൂർ ∙ അറ്റകുറ്റപ്പണി നടത്തി ഒരു മാസത്തിനുള്ളിൽ കണക്കൻകടവ് റഗുലേറ്റർ കം ബ്രിജിന്റെ ഷട്ടർ തകർന്നു. ജലപ്രവാഹം കാരണം ഷട്ടർ ഫ്രെയിമിൽ നിന്ന് നീങ്ങിയ നിലയിലാണ്.
ഇതോടെ കായലിൽ നിന്നുള്ള ഉപ്പുവെള്ളം ചാലക്കുടി പുഴയിലേക്ക് പ്രവേശിക്കാനുള്ള സാധ്യത വർധിച്ചതായി നാട്ടുകാർ പറയുന്നു. എറണാകുളം ജില്ലയിലെ പുത്തൻവേലിക്കരയിലാണ് കണക്കൻകടവ് റഗുലേറ്റർ.
ഇതോടെ, പുത്തൻവേലിക്കരയ്ക്കു പുറമേ കുഴൂർ, അന്നമനട, കാടുകുറ്റി, ചാലക്കുടി നഗരസഭ മേഖലകളിലേക്കും ഉപ്പുവെള്ളം എത്താനുള്ള സാധ്യതയേറി. കനത്തമഴയിൽ കപ്പത്തോട് വഴി കൂടുതൽ വെള്ളം കൂടുതൽ പുഴയിലേക്ക് ഒഴുകിയെത്തിയതോടെ റഗുലേറ്റർ കം ബ്രിജിനു സമീപം ജലനിരപ്പ് ഉയരുകയായിരുന്നു.
ഇതോടെയാണ് ഷട്ടർ തകർന്നത്.
രാവിലെ മാത്രം 50 സെന്റിമീറ്റർ ജലനിരപ്പാണ് ഉയർന്നത്. ഇതു തടയാനുള്ള ക്ഷമത ഷട്ടറുകൾക്കില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.
ബോട്ടുകൾക്ക് സഞ്ചരിക്കാനുള്ളതടക്കം 12 ഷട്ടറുകളാണ് കണക്കൻകടവ് റഗുലേറ്റർ കം ബ്രിജിലുള്ളത്. നിർമാണം പൂർത്തിയാക്കി അധികം വൈകാതെ തന്നെ ഷട്ടറുകൾ തകർന്നിരുന്നു.
2018 ലെ പ്രളയത്തിൽ മറ്റൊരെണ്ണം പൂർണമായും തകരുകയും ചെയ്തു. വേനലിൽ കായലിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നത് പ്രതിരോധിക്കാനാണ് റഗുലേറ്റർ നിർമിച്ചത്.
എന്നാൽ മൺസൂൺ കഴിഞ്ഞാൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിക്കുന്ന മണൽ ബണ്ടാണ് ആശ്രയം. 2024 ൽ അറ്റകുറ്റപ്പണിക്കു നടത്തിയ ശ്രമം വിജയിച്ചില്ല.
കഴിഞ്ഞമാസം പേരിനു മാത്രം അറ്റകുറ്റപ്പണി നടത്തി അധികൃതർ പിൻവലിഞ്ഞതായി നാട്ടുകാർ പറയുന്നു. രണ്ടാഴ്ച മുൻപ് ഉപ്പുവെള്ളം കയറിയതോടെ പുത്തൻവേലിക്കര പഞ്ചായത്ത് പരിധിയിൽ രൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

